CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 39 Minutes 32 Seconds Ago
Breaking Now

അയോധ്യയിലെ രാമക്ഷേത്രത്തിന് മുഗള്‍ പിന്‍ഗാമി വക സ്വര്‍ണ്ണ ഇഷ്ടിക! അയോധ്യ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ഹബീബുദ്ദീന്‍ ടുസി രാജകുമാരന്‍

ബാബറി മസ്ജിദ്-രാമജന്മഭൂമി സ്ഥിതി ചെയ്യുന്ന സ്ഥലം തനിക്ക് നല്‍കണമെന്നാണ് ഹബീബുദ്ദീന്‍ ടുസിയുടെ മറ്റൊരു ആവശ്യം

അവസാന മുഗള്‍ ഭരണാധികാരി ബഹാദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദീന്‍ ടുസി രാജകുമാരന്‍ അയോധ്യയില്‍ രാമക്ഷേത്രത്തിന് പിന്തുണയുമായി രംഗത്ത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ സ്വര്‍ണ്ണം കൊണ്ടുള്ള ഇഷ്ടികയാണ് ടുസി വാഗ്ദാനം ചെയ്തിരിക്കുന്നത്. 

അതേസമയം ബാബറി മസ്ജിദ്-രാമജന്മഭൂമി സ്ഥിതി ചെയ്യുന്ന സ്ഥലം തനിക്ക് നല്‍കണമെന്നാണ് ഹബീബുദ്ദീന്‍ ടുസിയുടെ മറ്റൊരു ആവശ്യം. ആദ്യ മുഗള്‍ ഭരണാധികാരി ബാബറാണ് 1529-ല്‍ അയോധ്യയില്‍ ബാബറി മസ്ജിദ് നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്ന നിലയില്‍ ഭൂമിക്ക് തനിക്കാണ് അവകാശമെന്ന് ടുസി രാജകുമാരന്‍ അവകാശപ്പെടുന്നു. 

സുപ്രീംകോടതി ഈ ഭൂമി തനിക്ക് കൈമാറിയാല്‍ ഇത് മുഴുവന്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി സംഭാവന ചെയ്യുമെന്നും ടുസി പറഞ്ഞു. ബാബറി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രമാണ് വേണ്ടതെന്ന നിലപാടിനോട് തനിക്ക് യോജിപ്പാണ്. 1992 ഡിസംബര്‍ 6-നാണ് കര്‍സേവകര്‍ ബാബറി തകര്‍ത്തത്. 

സുപ്രീംകോടതിയില്‍ നടക്കുന്ന രാമജന്മഭൂമി തര്‍ക്കത്തില്‍ തന്നെയും കേള്‍ക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് 50-കാരനായ ടുസി ഹര്‍ജി നല്‍കിയിട്ടുണ്ട്. നേരത്തെ മൂന്ന് തവണ അയോധ്യാ സന്ദര്‍ശനം നടത്തിയ ടുസി ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്തിരുന്നു. രാമക്ഷേത്രം തകര്‍ത്തതിന് ഹിന്ദു സമൂഹത്തോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.