CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 2 Seconds Ago
Breaking Now

സാറ്റലൈറ്റ് ഫോണില്‍ പാകിസ്താനിലേക്ക് വിളിച്ചയാളെ തേടി പോലീസ് ; ബംഗളൂരുവില്‍ സുരക്ഷ ശക്തമാക്കി

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയത്.

കര്‍ണാടകയില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്ക് വിളിച്ചയാള്‍ക്കുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ദക്ഷിണ കന്നഡയിലെ ബെല്‍ത്തങ്ങാടി ഗോവിന്ദൂര്‍ ഗ്രാമത്തില്‍ നിന്ന് പാകിസ്താനിലേക്ക് സാറ്റലൈറ്റ് ഫോണില്‍ വിളിച്ചതായുള്ള രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയത്. വിധാന്‍സൗധ, മെട്രോ റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ഹൈക്കോടതി, മാളുകള്‍, ആഡംബര ഹോട്ടലുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കര്‍ണാടക സായുധ സേനയും ഗരുഡ കമാന്‍ഡോകളും സുരക്ഷയ്ക്കുണ്ട്.

തീവ്രവാദ ബന്ധമുള്ള രണ്ടുപേരെ കര്‍ണാടകത്തില്‍ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നതിനാല്‍ സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്ക് വിളിച്ച സംഭവത്തെ ഗൗരവമായിട്ടാണ് പോലീസ് കാണുന്നത്. അതീവ നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുകയാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.