CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 15 Seconds Ago
Breaking Now

പിഎസ് സി പരീക്ഷയില്‍ ഉത്തരമെഴുതിയത് എസ്എംഎസ് നോക്കിയെന്ന് സമ്മതിച്ച് എസ്എഫ്‌ഐ നേതാക്കള്‍

തെളിവുകള്‍ ഒരോന്നോരോന്നായി നിരത്തിയപ്പോള്‍ ഇതു തല കുലുക്കി സമ്മതിക്കുകയായിരുന്നു.

പിഎസ്‌സിയുടെ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ മുന്‍ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചു. ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യപ്പേപ്പറില്‍ ഉത്തരം ചോര്‍ന്നു കിട്ടിയത് പ്രതികള്‍ ആദ്യം സമ്മതിച്ചില്ല. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് പ്രതികള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ഒടുവില്‍ തെളിവുകള്‍ ഒരോന്നോരോന്നായി നിരത്തിയപ്പോള്‍ ഇതു തല കുലുക്കി സമ്മതിക്കുകയായിരുന്നു.

എന്നാല്‍ ഒന്നും വിട്ടുപറയാന്‍ ഇരുവരും തയ്യാറായില്ല. സംഭവത്തെക്കുറിച്ച് വ്യക്തമായ മൊഴി നല്‍കാതെ ഒളിച്ചുകളിക്കുകയാണ്. പ്രതികള്‍ക്ക് നേരത്തേ നിയമസഹായവും, വിദഗ്ധ നിയമോപദേശവും കിട്ടിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ചോദ്യപ്പേപ്പര്‍ പുറത്തുപോയതും, ഉത്തരം കിട്ടിയതെങ്ങനെ എന്നതിനൊക്കെയുള്ള മറുപടികളില്‍ വൈരുദ്ധ്യവുമുണ്ട്. 70 ശതമാനം ഉത്തരവും എഴുതിയത് എസ്എംഎസ്സ് നോക്കിയാണെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് സൂചന. എന്നാല്‍ ആരാണ് ചോര്‍ത്തി നല്‍കിയത്, ആരാണ് എസ്എംഎസ്സ് അയച്ച് തന്നതെന്നും കൃത്യമായ മറുപടികള്‍ പ്രതികള്‍ നല്‍കിയിട്ടില്ല.

റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍ക്ക് മൊബൈല്‍ ഫോണില്‍ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്.

പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുക എന്നത് ഏറെ നിര്‍ണായകമാണ്. ഈ ഫോണുകളില്‍ നിന്നാണ് ഫോറന്‍സിക് പരിശോധനയിലൂടെ പ്രധാനതെളിവുകള്‍ കണ്ടെത്തേണ്ടത്. അറസ്റ്റ് നീണ്ടുപോകുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.