CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 2 Seconds Ago
Breaking Now

തന്റെ 75 ശതമാനം കരളും പ്രവര്‍ത്തനരഹിതമെന്ന് നടന്‍ അമിതാഭ് ബച്ചന്‍

ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. തന്റെ 75 ശതമാനം കരളും പ്രവര്‍ത്തനരഹിതമാണെന്നാണ് നടന്‍ പറയുന്നത്.

ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി ജീവിക്കുന്നത് 25 ശതമാനം മാത്രം പ്രവര്‍ത്തിക്കുന്ന കരള്‍ കൊണ്ടാണ്. തന്റെ 75 ശതമാനം കരളും രോഗം മൂലം കേടുപറ്റിയതാണെന്ന് അമിതാഭ് ബച്ചന്‍.

ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചത് രോഗമുള്ള ഒരാളുടെ രക്തം സ്വീകരിച്ചതു കൊണ്ടാണ്. കൂലി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് 60 യൂണിറ്റ് രക്തം സ്വീകരിക്കേണ്ടി വന്നു. അതിലൊന്ന് അണുബാധ ഉള്ളതായിരുന്നു.

രോഗം കണ്ടെത്തിയപ്പോഴേക്കും 75 ശതമാനം കരളും നശിച്ചു. നട്ടെല്ലില്‍ ക്ഷയരോഗം ബാധിച്ചത് എട്ടു വര്‍ഷത്തിനു ശേഷമാണു കണ്ടെത്തിയത്. പരിശോധന നടത്താതെ ഒരു ചികിത്സയും ഫലപ്രദമാകില്ലെന്നു ബച്ചന്‍ ഓര്‍മ്മിപ്പിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.