CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 48 Seconds Ago
Breaking Now

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ഇന്ത്യയുടെ ടി20 ടീമില്‍ എംഎസ് ധോണിക്ക് ഇടമില്ല; ക്യാപ്റ്റന്‍ കൂളിനെ പുറത്തിരുത്താനുള്ള കാരണം വെളിപ്പെടുത്തി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

ക്യാപ്റ്റന്‍ കൂളിന്റെ സ്വയം പ്രഖ്യാപിത ഇടവേള സെപ്റ്റംബര്‍ 21-ന് അവസാനിക്കും

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ടി20 ആഭ്യന്തര സീരിസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ ചര്‍ച്ചകളും വിവാദങ്ങളും കൊഴുക്കുകയാണ്. ടീമിന്റെ ഭാരമായി മാറിയെന്ന് വിമര്‍ശകര്‍ ആരോപിക്കുന്ന മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ടീമില്‍ ഉള്‍പ്പെടുത്താതെയാണ് സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ധോണിയെ ഉള്‍പ്പെടുത്താതിരിക്കാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് രംഗത്ത് വന്നിരിക്കുകയാണ്. 

മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ധോണി സ്വയം വിട്ടുനിന്നതോടെയാണ് സെലക്ഷന് പരിഗണിക്കാതിരുന്നതെന്ന് പ്രസാദ് വിശദീകരിച്ചു. സെപ്റ്റംബര്‍ 15-ന് ആരംഭിക്കുന്ന പരമ്പരയില്‍ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഋഷഭ് പന്തിനെയാണ് വിക്കറ്റ്കീപ്പറായി നിയോഗിച്ചിരിക്കുന്നത്. 

വെസ്റ്റിന്‍ഡീസിനെ 3-0ന് തകര്‍ത്ത ടീമില്‍ നിന്നും ഒരു മാറ്റം മാത്രമാണ് ഇന്ത്യ വരുത്തിയത്. ഭുവനേശ്വര്‍ കുമാറിന് പകരം ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ ഇടംനേടി. ക്രിക്കറ്റില്‍ നിന്നും രണ്ട് മാസത്തെ ലീവെടുത്ത ധോണി 15 ദിവസം ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനത്തില്‍ ഏര്‍പ്പെട്ടു. നിലവില്‍ അദ്ദേഹം അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. 

ക്യാപ്റ്റന്‍ കൂളിന്റെ സ്വയം പ്രഖ്യാപിത ഇടവേള സെപ്റ്റംബര്‍ 21-ന് അവസാനിക്കും. ലോകകപ്പിന് ശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഇത് നടന്നിട്ടില്ല. ഇക്കാര്യത്തില്‍ താരവും, ബിസിസിഐയും സസ്‌പെന്‍സ് തുടര്‍ന്ന് വരികയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.