CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 34 Seconds Ago
Breaking Now

ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാരിലെ വമ്പന്‍ ഇനി വിരാട്; എംഎസ് ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍

ജമൈക്കന്‍ ടെസ്റ്റിലെ വിജയം ഏഷ്യക്ക് പുറത്ത് ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാടിന്റെ എട്ടാമത്തേതാണ്

വിന്‍ഡീസിനെ അവരുടെ മണ്ണില്‍ 257 റണ്ണിന് തകര്‍ത്ത് ടെസ്റ്റ് പരമ്പര 2-0ന് ഇന്ത്യ കൈക്കലാക്കിയതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. കരീബിയന്‍സില്‍ ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ്ണ ടെസ്റ്റ് പരമ്പര നേട്ടം കൂടിയാണിത്. 

ഈ വിജയത്തോടെ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിജയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് എംഎസ് ധോണിയുടെ പേരില്‍ നിന്നും വിരാട് കോഹ്‌ലി സ്വന്തം പേരിലേക്ക് മാറ്റി. ധോണി ടീമിനെ 27 ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ചപ്പോള്‍ വിരാടിന് 28 ജയങ്ങളുണ്ട്. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ സ്റ്റീവ് വോ (36), റിക്കി പോണ്ടിംഗ് (33) എന്നിവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് വിരാട്. 

ജമൈക്കന്‍ ടെസ്റ്റിലെ വിജയം ഏഷ്യക്ക് പുറത്ത് ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാടിന്റെ എട്ടാമത്തേതാണ്. 2014-ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം എംഎസ് ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെയാണ് വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ പദവിയിലെത്തുന്നത്. 

ധോണിക്ക് ക്യാപ്റ്റന്‍ പദവിയില്‍ വിജയശരാശരി 45 ശതമാനമാണ്. വിരാടിന്റേത് 55.31 ശതമാനവും. സൗരവ് ഗാംഗുലി കൈയാളിയിരുന്ന പദവിയാണ് ധോണിയിലേക്കും, ഇപ്പോള്‍ വിരാടിലേക്കും എത്തിച്ചേര്‍ന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.