Breaking Now

ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടിവരും ; നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പു വയ്ക്കില്ലെന്ന് പി ജെ ജോസഫ്

ജോസ് ടോം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വരുമെന്ന് കേരള കോണ്‍ഗ്രസ് (എം)മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ്

പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് ടോം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വരുമെന്ന് കേരള കോണ്‍ഗ്രസ് (എം)മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ് പറഞ്ഞു. ജോസ് ടോമിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പ് വയ്ക്കില്ലെന്നും എന്നാല്‍, തിരഞ്ഞെടുപ്പില്‍ ജോസ് ടോമിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'യു.ഡി.എഫിന്റെ സ്വതന്ത്രനായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ ജയത്തിനായി പ്രവര്‍ത്തിക്കു'മെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ജോസ് ടോമെന്നും കേരളാ കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയല്ലെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേര്‍ത്തു. ജോസ് ടോമിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു.പാലാ മണ്ഡലം രൂപീകരിച്ച് 54 വര്‍ഷത്തിനു ശേഷം കെ.എം.മാണിയും കരിങ്ങോഴിയ്ക്കല്‍ കുടുംബത്തില്‍ നിന്നുമല്ലാതെ പുതിയ സ്ഥാനാര്‍ത്ഥിയാവുന്ന വ്യക്തിയാണ് ജോസ് ടോം. ജോസഫ് ചിഹ്നം നല്‍കില്ലെന്നു വന്നതോടെ നിഷയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിക്കാന്‍ ജോസ് വിഭാഗം തീരുമാനിച്ചെങ്കിലും ചില യു.ഡി.എഫ് നേതാക്കള്‍ അംഗീകരിക്കാതെ വന്നതോടെയാണ് നിഷയെ ഒഴിവാക്കി തോമസ് ചാഴികാടന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഏഴംഗ സമിതി ജോസ് ടോമിന്റെ പേര് പ്രഖ്യാപിച്ചത്. ജോസഫ് പുറത്താക്കിയ 21 ജോസ് വിഭാഗം നേതാക്കളില്‍ ഒരാളാണ് ജോസ് ടോം.

 




കൂടുതല്‍വാര്‍ത്തകള്‍.