CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 42 Seconds Ago
Breaking Now

ചന്ദ്രനില്‍ ആദ്യം കാലുകുത്തിയത് നീല്‍ ആംസ്‌ട്രോംഗ് ഒക്കെത്തന്നെ; പക്ഷെ ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ച റെക്കോര്‍ഡ് ഇങ്ങേര്‍ക്കാണ്‍

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയത്.... ചോദ്യം ചോദിച്ച് തീരും മുന്‍പ് ഉത്തരം എത്തും, നീല്‍ ആംസ്‌ട്രോംഗ്. പക്ഷെ ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത് ആരാണ്? ച്ഛേ ഇതേത് പിഎസ്‌സി ചോദ്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. അങ്ങിനെയും ഒരു റെക്കോര്‍ഡുണ്ട്, പക്ഷെ സംഗതി ആംസ്‌ട്രോംഗിന്റെ പേരിലല്ലെന്ന് മാത്രം. ചന്ദ്രനില്‍ ആദ്യമായി ശങ്ക തീര്‍ത്തത് ബസ്സ് ആള്‍ഡ്രിനാണ്. അപ്പോളോ 11 ലൂണാര്‍ മൊഡ്യൂള്‍ ഈഗിള്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് സംഭവം!

ഒരു അഭിമുഖത്തിലാണ് ബസ്സ് ആള്‍ഡ്രിന്‍ തന്റെ പേരിലെ ആ റെക്കോര്‍ഡിനെക്കുറിച്ച് വിശദമാക്കിയത്. നീല്‍ ആംസ്‌ട്രോംഗ് സാമ്പിളുകള്‍ ശേഖരിക്കുന്ന തിരക്കില്‍ നില്‍ക്കവെയാണ് താന്‍ ആ കൃത്യം നിര്‍വ്വഹിച്ചതെന്ന് ആള്‍ഡ്രിന്‍ പറഞ്ഞു. 

'അരക്കെട്ടില്‍ ഒരു ബാഗ് സ്ട്രാപ് ചെയ്താണ് ബഹിരാകാശ യാത്ര നടത്തുക. ഈ ബാഗുമായി യാത്രികന് കണക്ഷന്‍ ഉണ്ടാകും. യുസിഡി അഥവാ യൂറിന്‍ കളക്ഷന്‍ ഡിവൈസാണ് ഈ ബാഗ്. ബഹിരാകാശ യാത്ര ഏറെ സമയമെടുത്താണ് സംഭവിക്കുന്നത്. ഈ സമയം കൊണ്ട് ബാഗ് നിറയും. ഇത് കളഞ്ഞ് വീണ്ടും സ്യൂട്ട് ഇടുന്നതാണ് രീതി', ആള്‍ഡ്രിന്‍ വിശദമാക്കി. 

ചന്ദ്രനില്‍ ഇറങ്ങിയ ആംസ്‌ട്രോംഗ് 20 മിനിറ്റോളം സാമ്പിളുകള്‍ സ്വരൂപിക്കാന്‍ എടുത്തപ്പോഴാണ് ലാഡറില്‍ നിന്നും ഇറങ്ങിയ താന്‍ ഒന്ന് രണ്ട് മിനിറ്റ് കൊണ്ട് പണി പൂര്‍ത്തിയാക്കിയതെന്ന് ആള്‍ഡ്രിന്‍ തമാശയായി പറയുന്നു. ബാഗ് ഒഴിവാക്കിയതിന്റെ സന്തോഷം വേറെയും, ആരും തര്‍ക്കവിഷയമാക്കാത്ത ചാന്ദ്രദൗത്യത്തിലെ ആ റെക്കോര്‍ഡിനെക്കുറിച്ച് ആള്‍ഡ്രിന്‍ പറഞ്ഞുവെയ്ക്കുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.