CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 34 Minutes 4 Seconds Ago
Breaking Now

സമീക്ഷ യുകെ ദേശീയ പ്രധിനിധി സമ്മേളനം സമാപിച്ചു ; തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി സ്വപ്ന പ്രവീണിനേയും ജനറല്‍ സെക്രട്ടറിയായി ദിനേശ് വെള്ളാപ്പള്ളിയേയും തിരഞ്ഞെടുത്തു

സ :അഭിമന്യു നഗര്‍ (ഹീത്രൂ , ലണ്ടണ്‍ ):കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലണ്ടണ്‍ ഹീത്രൂ വില്‍ നടന്നു കൊണ്ടിരുന്ന യുകെ യിലെ ഇടതു പക്ഷ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടന യുടെ മൂന്നാം ദേശീയ സമ്മേളനം സമാപിച്ചു . യുകെയിലെ 15 ബ്രാഞ്ചകളില്‍ നിന്നായി തെരെഞ്ഞെടുത്ത 100ലധികം ദേശീയ സമ്മേളന പ്രതിനിധികള്‍ ഉള്‍പ്പെടെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി കേരള നിയമസഭ യിലെ പ്രസിദ്ധ വാഗ്മിയും പ്രായോഗികപ്രത്യയ ശാസ്ത്ര രാഷ്ട്രീയത്തിന്റെയും പുതിയ തലമുറയുടെ പ്രതീക്ഷയും ആയ ശ്രീ എം സ്വരാജ് നിര്‍വഹിച്ചു .വര്‍ഗീയ ഫാസിസ്റ്റുകളുടെ മതാന്ധത ബാധിച്ച കൊടും കൊലപാതകത്തിന് ഇര ആയ സ :അഭിമന്യുവിന്റെ സ്മരണ കള്‍ക്കും ഇടതു പക്ഷ പുരോഗമനകലാ സാംസ്‌ക്കാരിക പ്രസ്ഥാനം കെട്ടി പടുക്കുമ്പോള്‍ ധീര രക്തസാക്ഷികളായ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ ഇരബുന്ന സമ്മേളന ഹാളില്‍ രക്ത സാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ചന ചെയ്താണ് പ്രതിനിധികള്‍ സമ്മേളന ഹാളില്‍ പ്രവേശിച്ചത് .ദേശീയ സെക്രട്ടറി സ്വാഗതം പറഞ്ഞയോഗത്തില്‍ ശ്രീ സുഗതന്‍ തെക്കേപ്പുര രക്ത സാക്ഷി പ്രമേയവും ശ്രീ ഇബ്രാഹിം വാക്കുളങ്ങര അനുശോചന പ്രമേയവും അവതരിപ്പിച്ചു .ദേശീയ പ്രസിഡന്റ് ശ്രീ രാജേഷ് ചെറിയാന്‍ അദ്യക്ഷന്‍ ആയിരുന്നു .

യുകെയിലെ ഇടതു പക്ഷ പുരോഗമന കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങള്‍ എങ്ങിനെഎല്ലാംആവാം എന്നും സമൂഹനന്മ്മ ക്കും സമൂഹത്തില്‍ വേദന യും കഷ്ട്ടപ്പാടും അനുഭവിക്കുന്ന ജനങള്‍ക്കും എങ്ങിനെ ഉപകരിക്കാന്‍ പറ്റുമെന്നും സമീക്ഷ പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യണമെന്നു ഉദ്ഘാടനപ്രസംഗത്തില്‍ ശ്രീ സ്വരാജ് ഓര്‍മപെടുത്തി .

പ്രതിനിധി സമ്മേളനം നിയന്ത്രണതിനായി പ്രസീഡിയം , സ്റ്റിയ റിംഗ് , ക്രഡന്‍ഷിയല്‍, പ്രമേയം , മിനുട്‌സ് സബ് കമ്മിറ്റികള്‍ തെരെഞ്ഞെടുത്തു .പ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടന റിപ്പോര്‍ട്ടും ശ്രിമതി സ്വപ്ന പ്രവീണ്‍ അവതരിപ്പിച്ചു.

ഗ്രൂപ്പ് ചര്‍ച്ചയില്‍ 15ബ്രാഞ്ചില്‍ നിന്നുള്ള വിവിധ പ്രതിനിധികള്‍ പങ്കെടുത്തു . കേരളത്തിലെ ഇടതുപക്ഷവും സര്‍ക്കാരും ഉള്‍പ്പെടുംന്ന് ചോദ്യങ്ങള്‍ ക്ക് ശ്രീ സ്വരാജ് മറുപടി പറയുകയും മറ്റു ചോദ്യങ്ങള്‍ ക്ക് ശ്രീ രാജേഷ് ചെറിയാന്‍ , ശ്രീമതി സ്വപ്ന പ്രവീണ്‍ , ശ്രീ ദിനേശ് വെള്ളാപ്പിള്ളി എന്നിവര്‍ മറുപടി നല്‍കി . പുതിയ 21അംഗ ദേശീയ സമിതിയുടെ പാനല്‍ ശ്രീ വിനോദ് കുമാര്‍ സമ്മേളനത്തിന് മുന്പില്‍ വെച്ചത് അംഗീകരിച്ച സമ്മേളനം അടുത്ത രണ്ടു വര്ഷത്തേക്ക് 9അംഗ കേന്ദ്ര

സെക്രട്ടെറിയട്ടും 6 അംഗ കേന്ദ്ര ഭാരവാഹികളെയും തിരെഞ്ഞെടു ത്തു.

 

പ്രസിഡന്റ് : ശ്രീമതി സ്വപ്ന പ്രവീണ്‍

ജനറല്‍ സെക്രട്ടറി : ശ്രീ ദിനേശ് വെള്ളാപ്പിള്ളി

 

വൈസ് പ്രസിഡന്റ്  പ്രസാദ് ഒഴാക്കല്‍ (സൗത്താംപ്ടണ്‍ & പോര്ടസ്‌മോത്), ജോയിന്റ് സെക്രട്ടറിമാര്‍  ജയന്‍ എടപ്പാള്‍ (മാഞ്ചസ്റ്റര്‍), ബിനോജ് (ഹീത്രു), ട്രെഷറര്‍  ഇബ്രാഹിം വാക്കുളങ്ങര (ഈസ്റ്റ് ഹാം)

 

ദേശീയ ഭാരവാഹികളെ കൂടാതെ കേന്ദ്ര സെക്രെട്ടെറിയേറ്റില്‍ ശ്രീ ആഷിഖു (ബെര്‍മിഹാം )

ശ്രീ മോന്‍സി(ഹീത്രൂ ) , ശ്രീ അബ്ദുള്‍ മജീദ് (വെംബ്ലി ) എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു .

സമീക്ഷയുടെ വരും കാല പ്രവര്‍ത്തനങ്ങള്‍ ഏകോപി പ്പിക്കുവാന്‍ ദേശീയ സമിതി അംഗങ്ങളെയും വിവിധ സമീക്ഷ ബ്രാഞ്ച് സെക്രട്ടറി മാരെയും പ്രെസിഡന്റുമാരെയും ചേര്‍ത്തു സമീക്ഷ UK വര്‍ക്കിങ് കമ്മിറ്റി ഉണ്ടാക്കാനും സമ്മേളനം തീരുമാനിച്ചു .

സ്വാഗതസംഗത്തിനുവേണ്ടി ശ്രീ .ബിനോജ് നന്ദി പറഞ്ഞു .

 

വാര്‍ത്ത ജയന്‍ എടപ്പാള്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.