CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 55 Minutes 29 Seconds Ago
Breaking Now

പ്രഭാസിനെ കാണണമെന്നാവശ്യപ്പെട്ട് കൂറ്റന്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി ആരാധകന്‍ ; ഒടുവില്‍...

ബാഹുബലി എന്ന ചിത്രത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ ലഭിച്ച താരമാണ് പ്രഭാസ്. എന്നാല്‍ പ്രഭാസിന്റെ ഒരു ആരാധകനെ കൊണ്ട് പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പുലിവാല് പിടിച്ചിരിക്കുകയാണ്. പ്രഭാസിനോട് ആരാധന മൂത്ത ആരാധകന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പ്രഭാസിനെ ഒരുനോക്ക് കാണണമെന്നാണ് ആരാധകന്റെ ആവശ്യം. തെലങ്കാനയിലാണ് ജനകത്തിലാണ് സംഭവം നടക്കുന്നത്.

പ്രഭാസിനെ ഇപ്പോ കണ്‍മുന്നില്‍ കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കി. ആരാധകന്‍ ടവറിന് മുകളില്‍ കയറിയിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന് ആളുകള്‍ സ്ഥലത്ത് എത്തി സമാധാനിപ്പിക്കുകയായിരുന്നു.

സംഗതി വൈറലായത് കൊണ്ട് പ്രഭാസ് ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവുമെന്നാണ് ചിലര്‍ പറയുന്നത്. താമസിയാതെ താരത്തിന്റെ പ്രതികരണവും ഉണ്ടായേക്കും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.