CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 49 Seconds Ago
Breaking Now

മോട്ടോര്‍ വാഹന നിയമ ഭേദഗതി ; ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഡല്‍ഹിയില്‍ 2 ലക്ഷം രൂപ പിഴ

നിരവധി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാനില്‍ 1,41,000 രൂപയും ഒഡീഷയില്‍ 80,000 രൂപയും ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയിരുന്നു.

മോട്ടോര്‍ വാഹന നിയമ ഭേദഗതിയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ചുമത്തി ഡല്‍ഹി പൊലീസ്. ഓവര്‍ലോഡിംഗ് ഉള്‍പ്പെടെ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടത്തിയ ട്രക്ക് ഡ്രൈവര്‍ക്കും ഉടമയ്ക്കും എതിരെ രണ്ട് ലക്ഷം രൂപയാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. ട്രക്ക് ഉടമ പിഴ തുക പൂര്‍ണ്ണമായും നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് മോട്ടോര്‍ വാഹന നിയമ ഭേദഗതി വന്നതിന് ശേഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പിഴ ചുമത്തിയിട്ടുണ്ട്. നിരവധി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാനില്‍ 1,41,000 രൂപയും ഒഡീഷയില്‍ 80,000 രൂപയും ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയിരുന്നു.

പിഴ തുകയുടെ വര്‍ദ്ധനയ്‌ക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ വരെ കേന്ദ്രത്തിനെതിരെ തിരിഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ അമിത പിഴ ചുമത്തില്ലെന്ന് പ്രഖ്യാപിച്ചു.

ഇതോടെ കേന്ദ്ര നിലപാടിനും അയവുവന്നു. പിഴ ചുമത്തുന്ന കാര്യത്തില്‍ അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.