CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 30 Seconds Ago
Breaking Now

ഒറ്റ ഇരട്ട വാഹന നിയന്ത്രണം കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ല ; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രം ആവിഷ്‌കരിക്കുന്നുണ്ടെന്ന് ഗഡ്കരി

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം പൂര്‍ണമായി കുറയ്ക്കാനുള്ള ചില പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്നുമായിരുന്നു ഗഡ്കരി പറഞ്ഞത്.

അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി നവംബര്‍ നാല് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം കൊണ്ടു വരുമെന്നുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം തള്ളി കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഒറ്റ ഇരട്ട വാഹന നിയന്ത്രണം കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ലെന്നും ഡല്‍ഹിയില്‍ പുതുതായി നിര്‍മ്മിച്ച റിംഗ് റോഡുകളില്‍ മലിനീകരണ തോത് ക്രമാതീതമായി കുറവായിരിക്കുമെന്നുമാണ് ഗഡ്കരി പറഞ്ഞത്. റിഗ് റോഡുകള്‍ സ്വാഭാവികമായും മലിനീകരണം കുറയ്ക്കുന്ന രീതിയിലുള്ളതാണ്. അതുകൊണ്ട് തന്നെ പ്രത്യേക നിയന്ത്രണങ്ങളൊന്നും കൊണ്ടു വരേണ്ടതായിട്ടില്ല. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം പൂര്‍ണമായി കുറയ്ക്കാനുള്ള ചില പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്നുമായിരുന്നു ഗഡ്കരി പറഞ്ഞത്.

ഒറ്റ, ഇരട്ട അക്ക നമ്പറുകളുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തില്‍ ഇറക്കേണ്ടതുണ്ടെന്നും നവംബര്‍ നാല് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നിര്‍ദേശം തള്ളി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി രംഗത്തെത്തിയത്.

സംസ്ഥാനത്തെ മലിനീകരണം നിയന്ത്രിക്കാന്‍ വേണ്ടിയാണ് വീണ്ടും പദ്ധതി നടപ്പില്‍ വരുത്തുന്നതെന്നും ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.2016 ല്‍ രണ്ട് തവണയായി ഗതാഗത നിയന്ത്രണം നടപ്പിലാക്കിയിരുന്നു. എന്നാല്‍ രണ്ടാംഘട്ടത്തില്‍ പദ്ധതി വിജയമായിരുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.