CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 48 Seconds Ago
Breaking Now

മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താന്‍ വിവാഹം കഴിപ്പിച്ചു; കനത്ത മഴ പെയ്തപ്പോള്‍ വിവാഹ മോചനവും; വൈറലായി ഒരു തവള വിവാഹം!

ഭോപ്പാലിലാണ് മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താനായി തവള വിവാഹവും, വിവാഹമോചനവും അരങ്ങേറിയത്.

വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ ആഘോഷത്തിലായിരുന്നിരിക്കും അവര്‍. അപ്പോഴേക്കും ദയവില്ലാത്ത മനുഷ്യന്‍ കാര്യം സാധിച്ച് അവരുടെ വിവാഹ മോചനം നടത്തി. പറഞ്ഞുവരുന്നത് രണ്ട് തവളകളുടെ അവസ്ഥയെക്കുറിച്ചാണ്. മനുഷ്യന് മഴ ലഭിക്കാനായി ഇവരെ വിവാഹം കഴിപ്പിക്കുകയും, മഴ ലഭിച്ചപ്പോള്‍ വിവാഹമോചനം നല്‍കുകയും ചെയ്‌തെന്നാണ് വാര്‍ത്തകള്‍. 

ഭോപ്പാലിലാണ് മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താനായി തവള വിവാഹവും, വിവാഹമോചനവും അരങ്ങേറിയത്. ഇതിന് പിന്നാലെ കനത്ത മഴ പെയ്തിറങ്ങുകയും വരും ദിവസത്തില്‍ കനത്ത മഴയാകുമെന്ന് മുന്നറിയിപ്പും കിട്ടിയതോടെ കാര്യങ്ങള്‍ തിരിഞ്ഞു. 

പ്രാദേശിക വോളണ്ടറി ഗ്രൂപ്പായ ഓം ശിവ ശക്തി മണ്ഡലിന്റെ നേതൃത്വത്തിലായിരുന്നു കല്ല്യാണം. മതപരമായ വിശ്വാസങ്ങളുടെ പേരിലാണ് ചടങ്ങെന്ന് ഗ്രൂപ്പ് ഒരു അംഗം പറഞ്ഞു. 'പ്രാര്‍ത്ഥനകള്‍ക്ക് ദിവസങ്ങള്‍ കൊണ്ട് ഫലമുണ്ടായി. ഭോപ്പാലിലും സമീപ പ്രദേശങ്ങളിലും കാലവര്‍ഷം എത്തി. എന്നാല്‍ മഴ നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പ് വന്നതോടെയാണ് തവള ദമ്പതികളെ വേര്‍പെടുത്തിയത്. മഴയുടെ രോഷം ഇതുവഴി ശമിക്കുമെന്നാണ് പ്രതീക്ഷ', ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 

മഴയുടെ ഗതി തീരുമാനിക്കാന്‍ തവള വിവാഹം കൊണ്ട് സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. എന്തായാലും വിവാഹമോചനം നടത്തിയത് ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ  തമാശ കലര്‍ന്ന മറുപടി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.