CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 54 Minutes 20 Seconds Ago
Breaking Now

മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് ഒരുക്കങ്ങള്‍ നടത്തവെ പിതാവ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി; കാഴ്ചക്കാര്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി

വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെതിരെ കൊലക്കുറ്റം. പാലത്തില്‍ നിന്നും മകനെ പിതാവ് പുഴയിലേക്ക് എറിഞ്ഞാണ് കൊലപാതകം നടത്തിയത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റാഡ്ക്ലിഫില്‍ ഇര്‍വെല്‍ നദിയിലാണ് കുഞ്ഞ് സാക്കറി മരിച്ചത്. ഇതിന് പിന്നാലെ 22കാരന്‍ സാക് ബെന്നെറ്റ് ഇകോ അറസ്റ്റിലായി. 

കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സാകിനെതിരെ കുറ്റം ചുമത്തിയതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് സ്ഥിരീകരിച്ചു. ഇയാളെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മകനെ അപ്രതീക്ഷിതമായി നഷ്ടമായതിന്റെ ഞെട്ടലിലാണ് അമ്മ 22കാരി എമ്മാ ബ്ലഡ്. ഇവര്‍ ഗര്‍ഭിണി ആയി ഇരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മകനുമായി പാല്‍ വാങ്ങാന്‍ പുറത്ത് പോയതാണ് സാക് ബെന്നെറ്റ്. കുട്ടിയുടെ അമ്മയുമായി ചെറിയ വഴക്കുണ്ടായ ശേഷമായിരുന്നു ഇത്. പുറത്തിറങ്ങിയ ഇയാള്‍ കുട്ടിയെ പാലത്തില്‍ നിന്നും താഴേക്ക് എറിയുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തുമ്പോള്‍ ഇയാള്‍ തൊട്ടടുത്തുള്ള പബ്ബില്‍ ഇരിക്കുകയായിരുന്നു. 

സംഭവം പലരും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഈ ദമ്പതികള്‍ തമ്മില്‍ വലിയ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.