CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 25 Minutes 30 Seconds Ago
Breaking Now

വിവാഹ വാര്‍ഷികത്തില്‍ ജഗതിയ്ക്ക് ശോഭയുടെ സ്‌നേഹ ചുംബനം, ചിത്രം പകര്‍ത്തി മകള്‍

നടന്‍ ജഗതി ശ്രീകുമാറിന്റെയും ഭാര്യ ശോഭയുടെയും മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികമായിരുന്നു ഇന്ന്. ഈ ദിവസം ഭാര്യയില്‍ നിന്നും സ്‌നേഹ ചുംബനം ഏറ്റുവാങ്ങുന്ന ജഗതിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുമറിയാതെ മകള്‍ പാര്‍വതി ഷോണാണ് ഈ മനോഹരദൃശ്യം കാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം ജഗതിയുടെയും ഭാര്യ ശോഭയുടെയും ചിത്രം സോഷ്യല്‍ മീഡിയ ആഘോഷമാക്കി.

വിവാഹവാര്‍ഷികമാണെന്നറിഞ്ഞതോടെ ആരാധകരുടെ പ്രിയങ്കരനായ നടന് ആശംസകളുടെ പ്രവാഹമായിരുന്നു. 'വിവാഹവാര്‍ഷികാശംസകള്‍.. അമ്മയ്ക്കും അപ്പയ്ക്കും.. ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഇവരുടെ മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികമായിരുന്നു. ചിത്രം പകര്‍ത്തിയത് ഞാന്‍ തന്നെ. അമ്മ അറിഞ്ഞില്ല.' പാര്‍വതി ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിലെഴുതി.

2012ല്‍ മലപ്പുറം ജില്ലയിലെ പാണമ്പ്രയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ശേഷം ചികിത്സയില്‍ കഴിയുന്ന ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അടുത്തിടെ ഒരു പരസ്യത്തില്‍ അഭിനയിച്ചത് വാര്‍ത്തയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.