CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 51 Minutes 40 Seconds Ago
Breaking Now

തനിക്കൊരു പ്രണയമുണ്ട്, പക്ഷേ അത് ഒരാളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല: വെളിപ്പെടുത്തി നടന്‍ ഷെയ്ന്‍ നിഗം

മലയാള സിനിമയിലെ യുവനടന്മാരില്‍ വ്യത്യസ്തമായ അഭിനയ രീതി കൊണ്ട് ശ്രദ്ധേയനായ നടനാണ് ഷെയിന്‍ നിഗം. കിസ്മത്ത്, സൈറാ ബാനു, ഇഷ്‌ക്, പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ഒരുപിടി നല്ല സിനിമകളിലൂടെ താരം തന്റെ കഴിവും തെളിയിച്ചിട്ടുണ്ട്. തനിക്കൊരു പ്രണയമുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഷെയിന്‍.

ഇതൊരു കോംപ്ലിക്കേറ്റഡ് ചോദ്യമണ്. എനിക്കൊരു പ്രണയമുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍ അത് എങ്ങനെ വിശദീകരിക്കുമെന്ന് എനിക്ക് അറിയില്ല. എനിക്കുള്ള പ്രണയം ഒന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രണയമല്ല. ഒരു പെണ്‍കുട്ടിയെ ഞാന്‍ കുറച്ച് നാളായി പ്രണയിക്കുന്നുണ്ട്. അക്കാര്യത്തില്‍ സംശയമില്ല. പക്ഷേ എന്റെ പ്രണയം ഈ വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അതിനേക്കാള്‍ അപ്പുറത്താണ് ഞാന്‍ പ്രണയത്തെ കാണുന്നത്. ഒരു വ്യക്തിയും പൂര്‍ണമായും അത് ഡിസര്‍വ് ചെയ്യുന്നുമില്ല. എല്ലാത്തിലും പ്രണയം കാണണമെന്നാണ് എന്റെ അഭിപ്രായം. എല്ലാരിലും പ്രണയമുണ്ട്. ചിലര്‍ കണ്ണ് പൊത്തിയിട്ട് കാണില്ലെന്ന് പറയും. കൈ മാറ്റിയിട്ട് നോക്കിയാല്‍ അത് കാണാന്‍ പറ്റും, താരം പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.