CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 5 Seconds Ago
Breaking Now

അച്ഛനെ തിരഞ്ഞ് ബലൂണില്‍ നമ്പര്‍ എഴുതി പറത്തി ; ഒടുവില്‍ മകളിലേക്ക് 1700 കിലോമീറ്റര്‍ അകലെ നിന്ന് ആ സന്ദേശമെത്തി

അച്ഛന്റെ ഓര്‍മ്മ ദിവസം സെമിത്തേരി സന്ദര്‍ശിച്ച ശേഷമാണ് നിക്കോള കുറിപ്പെഴുതി ബലൂണ്‍ പറത്തിയത്. ബലൂണ്‍ എത്തിച്ചേര്‍ന്നത് പോളണ്ടിലും.

അച്ഛന്റെ ഓര്‍മ്മ ദിവസത്തില്‍ മകള്‍ കുറിപ്പെഴുതി പറത്തിവിട്ട ബലൂണ്‍ സഞ്ചരിച്ചത് 1700 കിലോമീറ്റര്‍. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാം സ്വദേശിയായ നിക്കോളയെന്ന യുവതിയാണ് കഴിഞ്ഞ സെപ്തംബറില്‍ ബലൂണ്‍ പറത്തിവിട്ടത്. അച്ഛന്റെ ഓര്‍മ്മ ദിവസം സെമിത്തേരി സന്ദര്‍ശിച്ച ശേഷമാണ് നിക്കോള കുറിപ്പെഴുതി ബലൂണ്‍ പറത്തിയത്. ബലൂണ്‍ എത്തിച്ചേര്‍ന്നത് പോളണ്ടിലും.

വടക്കു കിഴക്കന്‍ പോളണ്ടിലെ ഗ്രാമത്തില്‍ കര്‍ഷകനായ റാഡോഗ്ലാവ് ഗച്ച് ബലൂണും സന്ദേശവും കണ്ട് നിക്കോളിന് സന്ദേശമയച്ചതോടെയാണ് താന്‍ പുറത്തുവിട്ട ബലൂണ്‍ ഇത്രയും ദൂരം സഞ്ചരിച്ചെന്ന വാര്‍ത്ത നിക്കോള അറിയുന്നത്. കന്നുകാലികളെ മേയ്ക്കാന്‍ വിട്ട് വീടിന് പുറത്തുകിടക്കുമ്പോഴാണ് ആ കര്‍ഷകന്‍ ബലൂണ്‍ കണ്ടത്. ഇതു കണ്ടതും സന്തോഷവും സങ്കടവും തോന്നി. അച്ഛനെ ഓര്‍ത്തുകൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസം മകള്‍ പറത്തിവിട്ട ബലൂണ്‍, അതറിഞ്ഞപ്പോഴാണ് ബലൂണിലെ നമ്പറിലേക്ക് വിളിക്കാന്‍ തോന്നിയത്. വിളിച്ച ശേഷം അച്ഛന്‍ പോളണ്ടിലെ ഗ്രാമത്തില്‍ എത്തിയിരുന്ന കാര്യവും ഗച്ച് പറഞ്ഞു.

എന്റെ അച്ഛന്‍ എത്ര ദൂരം സഞ്ചരിച്ചെന്നറിയാനാണ്, ദയവായി ഈ നമ്പറില്‍ എനിയ്ക്ക് മെസേജ് ചെയ്യൂ എന്നും ഒരിക്കലും മറക്കില്ല അച്ഛാ.. എന്നുമായിരുന്നു മകള്‍ കുറിച്ചത്. ഇംഗ്ലണ്ടില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് നിക്കോള്‍. അര്‍ബുദം ബാധിച്ച് 68ാം വയസ്സിലാണ് നിക്കോളിന്റെ അച്ഛന്‍ മരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.