കഴിഞ്ഞ പത്തു വര്‍ഷക്കാലമായി യുകെ മലയാളികളുടെ സാമൂഹ്യ ജീവിതത്തിനകത്ത് പുരോഗമന ചിന്തയുടെയും, ജനാധിപത്യ ബോധത്തിന്റെയും പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌ക്കാരിക പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ചേതന യുകെ, 2019ല്‍ അതിന്റെ പത്താമത് പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോട് കൂടി പത്താം വാര്‍ഷികം കൊണ്ടാടാനാണ് ചേതന UK എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
ആദ്യ ഘട്ടം എന്ന നിലയില്‍, വരുന്ന സെപ്റ്റംബര്‍ 21 ശനിയാഴ്ച വൈകിട്ട് നാലിന് ഓക്‌സ്‌ഫോഡിലെ നോര്‍ത്തവേ ചര്‍ച്ച് ഹാളില്‍ (12 Sutton Road, Marston,Oxford,OX3 9RB) ചേതന യുകെ പ്രസിഡന്റ് ശ്രീ. സുജൂ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ വച്ച് പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉത്ഘാടനം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ഹര്‍സേവ് ബൈന്‍സ് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിലെ മികച്ച പ്രഭാഷകനും,ചിന്തകനും,ഗ്രന്ഥകാരനും,അദ്ധ്യാപകനുമായ ഡോ.സുനില്‍ പി ഇളയിടം 'ജനാധിപത്യം,അകവും പുറവും'എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.വൈജ്ഞാനികമായ ഉള്ളടക്കത്തോട് കൂടിയ സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഓക്‌സ്‌ഫോര്‍ഡിലെ മിടുക്കരായ കലാകാരന്മാരും കലാകാരികളും അണി നിരക്കുന്ന കലാ പ്രകടനങ്ങള്‍ അരങ്ങേറും.തുടര്‍ന്ന്, സ്‌നേഹവിരുന്നോടു കൂടി പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഉത്ഘാടന പരിപാടി രാത്രി 9.30 ന് സമാപിക്കും.
വിഞ്ജാനപ്രദമായ സാംസ്‌കാരിക സമ്മേളനത്തിലേക്കും തുടര്‍ന്നുള്ള കലാസന്ധ്യയിലേക്കും എല്ലാ നല്ലവരായ നാട്ടുകാരെയും,സുഹൃത്തുക്കളെയും, സഹോദരീസഹോദരന്മാരെയും ചേതന യുകെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു,ക്ഷണിക്കുന്നു.
വേദിയുടെ വിലാസം:
North Way Church Hall
12 Sutton Road
Marston,Oxford
OX3 9RB.
ലിയോസ് പോള്‍