CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 38 Minutes 15 Seconds Ago
Breaking Now

ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവെട്ട് വീഡിയോ കണ്ട് ഹരംകയറി; സ്‌കൂളില്‍ കൂട്ടക്കൊല നടത്താന്‍ ഇന്റര്‍നെറ്റ് വഴി തോക്കും, ആയുധങ്ങളും വാങ്ങിയ 19കാരന് 16 വര്‍ഷം ജയില്‍ശിക്ഷ; കൊളംബിയന്‍ സ്‌റ്റൈല്‍ കൂട്ടക്കൊല തടഞ്ഞത് ഭാഗ്യത്തിന്‍

ഇന്റര്‍നെറ്റ് കരിഞ്ചന്തയില്‍ നിന്നാണ് ഗ്ലോക് 17 കൈത്തോക്കും, അഞ്ച് റൗണ്ട് തിരകളും ഡേവിസ് വാങ്ങിയത്

കൊളംബിയന്‍ സ്‌റ്റൈലില്‍ സ്‌കൂളില്‍ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട് പിടിക്കപ്പെട്ട കൗമാരക്കാരന് 19 വര്‍ഷം ജയില്‍ശിക്ഷയ തോക്കും, മറ്റ് ആയുധങ്ങളും വാങ്ങിക്കൂട്ടിയ ഗ്ലൗസെസ്റ്റര്‍ സ്വദേശി 19കാരന്‍ കൈല്‍ ഡേവിസാണ് ദുരന്തം സൃഷ്ടിക്കാന്‍ ഒരുങ്ങിയത്. കൊളംബിയന്‍ സ്‌കൂളില്‍ കൂട്ടക്കൊല നടത്തിയവരെയും, നോര്‍വേ തീവ്രവാദി ആന്‍ഡേഴ്‌സ് ബ്രെവിക്കിനെയുമാണ് ഇയാള്‍ ആരാധിച്ചിരുന്നത്. 

ഇന്റര്‍നെറ്റ് കരിഞ്ചന്തയില്‍ നിന്നാണ് ഗ്ലോക് 17 കൈത്തോക്കും, അഞ്ച് റൗണ്ട് തിരകളും ഡേവിസ് വാങ്ങിയത്. ബിറ്റ്‌കോയിന്‍ ഉപയോഗിച്ചായിരുന്നു പേയ്‌മെന്റ്. ഗ്ലൗസെസ്റ്ററിലെ കുടുംബവീട്ടിലേക്ക് തോക്ക് ഓര്‍ഡര്‍ ചെയ്‌തെങ്കിലും യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍മാരുടെ കണ്ണില്‍ ഇത് പെട്ടു. ഇതോടെ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഓര്‍ഡറിനെക്കുറിച്ചുള്ള വിവരം ഇവര്‍ പോലീസിനെ അറിയിച്ചു. 

ഡമ്മി പാക്കേജ് ഇയാള്‍ക്ക് അയച്ചുനല്‍കിയ ശേഷമായിരുന്നു അറസ്റ്റ്. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു ലക്ഷ്യമെന്നും കൂട്ടക്കൊലയ്ക്ക് പദ്ധതി ഇട്ടില്ലെന്നുമായിരുന്നു ആദ്യ വാദം. എന്നാല്‍ ഇയാളുടെ മുറിയില്‍ നിന്നും സ്‌ഫോടകവസ്തുക്കളും, കൂട്ടക്കൊലകളും സംബന്ധിച്ച് നിരവധി കുറിപ്പുകളും, യുഎസ്ബി സ്റ്റിക്കും കണ്ടെടുത്തു. 

ഗ്ലൗസെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാളെ കുറ്റക്കാരനായി കോടതി വിധിച്ചിരുന്നു. ഇതിന് ശേഷമാണ് 16 വര്‍ഷത്തെ ജയില്‍ശിക്ഷ കോടതി പ്രസ്താവിച്ചത്. ആയുധങ്ങള്‍ ഇറക്കുമതി ചെയ്ത കുറ്റത്തിന് മറ്റൊരു 8 വര്‍ഷത്തെ ശിക്ഷ കൂടി അനുഭവിക്കണം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.