CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 49 Minutes 17 Seconds Ago
Breaking Now

മകള്‍ക്കൊരു വിവാഹസമ്മാനം! മകളുടെ വിവാഹദിനത്തില്‍ വീട് സ്‌ഫോടനത്തില്‍ തകര്‍ത്ത് പിതാവ് ആത്മഹത്യ ചെയ്തു; സ്‌ഫോടനത്തില്‍ കുലുങ്ങി തെരുവ്; പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് അയാള്‍ പുറത്ത് കറങ്ങി, പിന്നാലെ ഗ്യാസ് ലൈന്‍ പൊട്ടിച്ച് സ്‌ഫോടനം

സ്‌ഫോടനം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ ഭൂരിഭാഗവും വിവാഹ വേദിയിലായിരുന്നു

ഇതുപോലൊരു വിവാഹ സമ്മാനം ഏത് പിതാവാണ് സ്വന്തം മകള്‍ക്ക് നല്‍കിയിട്ടുണ്ടാവുക? മകളുടെ വിവാഹദിനത്തില്‍ വീട് സ്‌ഫോടനത്തില്‍ തകര്‍ത്ത് ആത്മഹത്യ ചെയ്താണ് 59-കാരനായ പിതാവ് ആ സമ്മാനം നല്‍കിയത്. മൂന്ന് മക്കളുടെ പിതാവാണ് സ്‌ഫോടനത്തില്‍ വീട് തകര്‍ത്ത് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. 

പെന്‍സില്‍വാനിയ എഡ്ജ്‌വുഡിലെ വീട് ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് പൊട്ടിത്തെറിച്ചത്. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു മൃതദേഹം പോലീസ് കണ്ടെടുത്തു. പുരുഷനായ വീട്ടുടമയുടേതാണ് മൃതശരീരം എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ജോണ്‍ ഇവാന്‍സ് എന്നയാളുടേതാണ് വീടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

ഇവാന്‍സിന്റെ മൂന്ന് പെണ്‍മക്കളില്‍ ഒരാളായ ലോറന്റെ വിവാഹ ദിനത്തിലാണ് പിതാവ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തത്. സ്‌ഫോടനം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ ഭൂരിഭാഗവും വിവാഹ വേദിയിലായിരുന്നു. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഇവാന്‍സിന്റെ മറ്റൊരു മകള്‍ ആഷ്‌ലി ഫേസ്ബുക്കില്‍ ആവശ്യപ്പെട്ടു. 

പിറ്റ്‌സ്ബര്‍ഗിലെ ഈസ്റ്റ് എന്‍ഡില്‍ സ്ഥിതി ചെയ്യുന്ന കാത്തലിക് ചര്‍ച്ചിലായിരുന്നു വിവാഹ ചടങ്ങുകള്‍. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുന്‍പ് വരെ ഇവാന്‍സ് വീടിന് മുന്നില്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍ക്കാര്‍ വ്യക്തമാക്കി. പൊടുന്നനെയാണ് കനത്ത സ്‌ഫോടനത്തില്‍ വീട് തകര്‍ന്നതും, തെരുവ് തന്നെ പ്രകമ്പനത്തില്‍ കുലുങ്ങിയതും. സ്‌ഫോടനത്തിന് ശേഷം തീപടര്‍ന്നതോടെ ഫയര്‍ ക്രൂ തീകെടുത്താനാണ് പരിശ്രമിച്ചത്. വീട്ടിലെ ഗ്യാസ് ലൈന്‍ പൊട്ടിച്ച ശേഷം തീകൊടുത്താണ് സ്‌ഫോടനം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.