CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 24 Minutes 26 Seconds Ago
Breaking Now

1 രൂപയ്ക്ക് ഇഡ്‌ലി; ആനന്ദ് മഹീന്ദ്രയുടെ ഒരൊറ്റ ട്വീറ്റില്‍ സൂപ്പര്‍താരമായി ഒരു 82കാരി; പാട്ടിയമ്മ കോയമ്പത്തൂരിന്റെ ഇഡ്‌ലി അമ്മ!

ട്വീറ്റ് വൈറലായതിന് പിന്നാലെ ഭാരത് പെട്രോളിയം കമലത്താളിനെ തേടിയെത്തി. എല്‍പിജി കണക്ഷന്‍ സൗജന്യമായി നല്‍കി.

പാട്ടിയമ്മ അഥവാ എം കമലത്താള്‍. വയസ്സ് 82, ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരം. കോയമ്പത്തൂര്‍ വടിവേലാംപാളയത്ത് നിന്നുള്ള പാട്ടയമ്മയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റാണ്. തന്റെ കൈകള്‍ കൊണ്ടുണ്ടാക്കുന്ന ഇഡ്‌ലി 1 രൂപയ്ക്ക് വിറ്റാണ് ഇവര്‍ അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. 

കഴിഞ്ഞ 30 വര്‍ഷമായി പാട്ടിയമ്മ ഇഡ്‌ലി വില്‍പ്പന തുടങ്ങിയിട്ട്. രാവിലെ 5 മണിക്ക് ഇഡ്‌ലി മാവ് ഉണ്ടാക്കാന്‍ തുടങ്ങും, ഒപ്പം ചട്ണിയും. പരമ്പരാഗത രീതിയില്‍ കല്ലില്‍ അരച്ചാണ് ഇതെല്ലാം ഉണ്ടാക്കുക. രാവിലെ 6 മണിക്ക് കട തുറന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് അടയ്ക്കുക. 

ഒരു രൂപയ്ക്കുള്ള ഈ ഇഡ്‌ലി വില്‍പ്പന ഒരു പുണ്യപ്രവര്‍ത്തി എന്ന നിലയിലാണ് പാട്ടിയമ്മ കാണുന്നത്. അതുകൊണ്ട് തന്നെ ഇഡ്‌ലി വില വര്‍ദ്ധിപ്പിക്കാനും ഉദ്ദേശമില്ല. 82ാം വയസ്സിലും വിറക് കത്തിച്ച് ഒറ്റയ്ക്കാണ് പാട്ടിയമ്മയുടെ ഇഡ്‌ലി നിര്‍മ്മാണം. ഇവരുടെ ഒരു വീഡിയോ വൈറലായതോടെയാണ് കാര്യങ്ങള്‍ മാറിയത്. വീഡിയോ കണ്ട ആനന്ദ് മഹീന്ദ്ര ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്

'കമലത്താളിനെ പോലുള്ളവര്‍ ചെയ്യുന്നതിന്റെ ഒരു അംശമെങ്കിലും നമ്മള്‍ ചെയ്യുന്നുണ്ടോയെന്ന് സംശയിച്ച് പോകും ഈ കഥ കേള്‍ക്കുമ്പോള്‍. വിറക് കത്തിച്ചാണ് ഇപ്പോഴും പാചകം. ഇവരെ അറിയാവുന്നവര്‍ സഹായിച്ചാല്‍ ബിസിനസ്സില്‍ സന്തോഷപൂര്‍വ്വം നിക്ഷേപിക്കാം, ഒരു എല്‍പിജി ഗ്യാസ് സ്റ്റൗ വാങ്ങിനല്‍കാം', അദ്ദേഹം എഴുതി. 

ട്വീറ്റ് വൈറലായതിന് പിന്നാലെ ഭാരത് പെട്രോളിയം കമലത്താളിനെ തേടിയെത്തി. എല്‍പിജി കണക്ഷന്‍ സൗജന്യമായി നല്‍കി. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സമൂഹത്തിനായി യത്‌നിക്കുന്ന ആളുകള്‍ക്ക് ഇതുപോലെ പിന്തുണ നല്‍കണമെന്ന് പ്രതികരിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.