CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes 54 Seconds Ago
Breaking Now

സൗദി അറേബ്യ തലവെട്ട് തുടരുന്നു; ഈ വര്‍ഷം നടപ്പാക്കിയത് 134 പേരുടെ വധശിക്ഷ; കുട്ടികളായിരിക്കവെ അറസ്റ്റ് ചെയ്ത 6 പേരുടെയും ജീവനെടുത്തു

വധശിക്ഷ പ്രയോഗിക്കുന്നത് കുറയ്ക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വാഗ്ദാനം നല്‍കിയിട്ടും ശിക്ഷ നടപ്പാക്കുന്നതില്‍ യാതൊരു കുറവും വന്നിട്ടില്ല

ഈ വര്‍ഷം 134 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. കുട്ടികളായിരിക്കവെ അറസ്റ്റിലായ ആറ് പേരുടെ വധശിക്ഷയും ഇക്കൂട്ടത്തില്‍ പെടും. കുരിശിലേറ്റുന്നത് ഉള്‍പ്പെടെയുള്ള ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷമാണ് തലവെട്ടി കൊലപ്പെടുത്തുകയെന്ന് മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. 

വധശിക്ഷ പ്രയോഗിക്കുന്നത് കുറയ്ക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വാഗ്ദാനം നല്‍കിയിട്ടും ശിക്ഷ നടപ്പാക്കുന്നതില്‍ യാതൊരു കുറവും വന്നിട്ടില്ല. ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സൗദിയിലെ വധശിക്ഷ ആശങ്കാജനകമായ തോതില്‍ വര്‍ദ്ധിക്കുന്നതായി വ്യക്തമാക്കിയത്. 

24 പേരാണ് എപ്പോള്‍ വേണമെങ്കിലും വധശിക്ഷയ്ക്ക് വിധേയമാകാന്‍ കാത്തുകഴിയുന്നത്. ഇതില്‍ മൂന്ന് കുട്ടികളും, രാജകുമാരന്റെ രാഷ്ട്രീയ പ്രതിയോഗികളും, പുരോഹിതന്‍മാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കുട്ടികളായിരിക്കവെ ചെയ്ത കുറ്റങ്ങളുടെ പേരിലാണ് ആറ് കൗമാരക്കാരുടെ വധശിക്ഷ നടപ്പാക്കിയത്. 

നിയമവിരുദ്ധവും ഏകപക്ഷീയവുമായ വിചാരണയ്‌ക്കൊടുവിലാണ് വധശിക്ഷ നടപ്പാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. വധശിക്ഷ നേരിട്ടവരില്‍ 58 പേര്‍ വിദേശ പൗരന്‍മാരാണ്. സുന്നി അറബ് രാജ്യത്ത് ഷിയാ ഇസ്ലാം പടര്‍ത്തിയെന്ന കുറ്റമാണ് പ്രധാനമായും ഇവര്‍ക്കെതിരെ ചുമത്തിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.