CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 6 Seconds Ago
Breaking Now

ചുംബന രംഗത്തിന്റെ റിഹേഴ്‌സല്‍ നടത്തണമെന്ന് സംവിധായകന്‍ ; സുഹൃത്ത് ബന്ധത്തിനപ്പുറം പോകാനായി നിര്‍ബന്ധിച്ചു ; സറീന്‍ഖാന്‍

ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങലെക്കുറിച്ച് തുറന്ന് പറഞ്ഞ് ഒരു ബോളിവുഡ് നടി കൂടി.നടി സറീന്‍ ഖാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

'ഒരിക്കല്‍ ഒരു ചുംബനരംഗം റിഹേഴ്‌സല്‍ ചെയ്യണമെന്ന് ഒരു സംവിധായകന്‍ ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം തള്ളിനീക്കി മുന്നോട്ടുപോകണമെന്നും പറഞ്ഞുകൊണ്ടേയിരുന്നു. ഞാനതപ്പോഴേ നിഷേധിച്ചു.' നടി തുടര്‍ന്നു.

ഞാനന്ന് സിനിമാഫീല്‍ഡില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ തന്നെ ഞാനത് നിഷേധിച്ച. സറീന്‍ ഖാന്‍ പറയുന്നു.സിനിമാ ചിത്‌റീകരണത്തിനിടെ ഉണ്ടായ മറ്റൊരു അനുഭവവും സറീന്‍ ഖാന്‍ വിവരിച്ചു. സുഹൃത്തായിരുന്ന ഒരാള്‍ സുഹൃത്ത് ബന്ധത്തിനുമപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഇപ്പോള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങളില്‍ സംതൃപ്തയാണെന്നും സറീന്‍ ഖാന്‍ വ്യക്തമാക്കി. വീര്‍, ഹൗസ്ഫുള്‍ 2, 1921 തുടങ്ങിയചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സറീന്‍ ഖാന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.