CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 25 Seconds Ago
Breaking Now

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ നഴ്‌സുമാരുടെ എണ്ണക്കുറവ് 40,000-ലേക്ക്; രോഗികളുടെ സുരക്ഷ അപകടത്തില്‍; മുന്നറിയിപ്പുമായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്; നഴ്‌സുമാര്‍ക്ക് വേണ്ടി പൊതുജനം പോരാടാന്‍ ആഹ്വാനം

സുരക്ഷിതമായ രീതിയില്‍ നഴ്‌സിംഗ് ജീവനക്കാരെ നിയോഗിക്കാന്‍ പുതിയ നിയമം വേണമെന്നാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്

എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ 40,000 നഴ്‌സുമാരുടെ കുറവ് മൂലം രോഗികള്‍ക്ക് സുപ്രധാന പരിചരണം നഷ്ടമാകുന്നുവെന്ന ആശങ്ക അറിയിച്ച് വിദഗ്ധര്‍. എന്‍എച്ച്എസിലേക്ക് നഴ്‌സുമാരെ അധികമായി റിക്രൂട്ട് ചെയ്യാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിനെ മറികടക്കുന്ന തരത്തിലാണ് ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ വര്‍ദ്ധിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

2013/14 മുതല്‍ കേവലം 9894 നഴ്‌സുമാരെയാണ് പുതുതായി ജോലിക്ക് നിയോഗിച്ചത്. ഇതേ കാലയളവില്‍ 1,557,074 അധിക അഡ്മിഷനുകളും ഉണ്ടായി. ഇതോടെ സുരക്ഷിതമായ രീതിയില്‍ നഴ്‌സിംഗ് ജീവനക്കാരെ നിയോഗിക്കാന്‍ പുതിയ നിയമം വേണമെന്നാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. നഴ്‌സിംഗ് പഠനത്തില്‍ ചേരുന്നവരുടെ എണ്ണം കുറയുന്ന സാഹചര്യം ഒഴിവാക്കാന്‍ നഴ്‌സ് ഹയര്‍ എഡ്യുക്കേഷന് 1 ബില്ല്യണ്‍ പൗണ്ടെങ്കിലും അധികമായി നിക്ഷേപിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

നഴ്‌സുമാരുടെ അഭാവം രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്ന മുന്നറിയിപ്പാണ് ഞങ്ങള്‍ നല്‍കുന്നത്, ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോണാ കിന്നെയര്‍ പ്രഖ്യാപിച്ചു. കടലാസിലെ പേടിപ്പിക്കുന്ന കണക്കുകള്‍ എന്നതിന് അപ്പുറത്തേക്ക് രോഗികളെ ബാധിക്കുന്ന അവസ്ഥയിലേക്ക് നഴ്‌സുമാരുടെ കുറവ് എത്തിയിരിക്കുന്നു. നഴ്‌സുമാര്‍ക്ക് വേണ്ടി പോരാടാന്‍ ഇംഗ്ലണ്ടിലെ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ്. കൂടുതല്‍ ജോലിക്കാരെ കണ്ടെത്താന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള പെറ്റീഷനില്‍ എല്ലാവരും ഒപ്പുവെയ്ക്കണം, അവര്‍ കൂട്ടിച്ചേര്‍ത്തു.

നഴ്‌സിംഗ്, മിഡ്‌വൈഫ് യൂണിവേഴ്‌സിറ്റി പഠനം നടത്തുന്നവരെ സഹായിക്കുന്ന ബഴ്‌സാറികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന് പുറമെ ജീവനക്കാരുടെ യോഗ്യതകള്‍ മെച്ചപ്പെടുത്താനുള്ള ബജറ്റ് മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.