CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 51 Seconds Ago
Breaking Now

വിമാനത്താവളത്തില്‍ ബാഗ് തുറന്നപ്പോള്‍ കണ്ടത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ; ഞെട്ടി ഉദ്യോഗസ്ഥര്‍

ദുബായ് വിമാനത്താവളത്തിലാണ് സംഭവം.

വിമാനത്താവളത്തില്‍ ബാഗേജ് പരിശോധനക്കിടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി. ദുബായ് വിമാനത്താവളത്തിലാണ് സംഭവം.

വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഗ്ലാസുകള്‍ക്കും നടുവിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്.

ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എച്ച്.ജി.എസ് ദാലിവാല്‍ ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കുഞ്ഞ് സുരക്ഷിതമാണെന്ന് ട്വീറ്റില്‍ പറയുന്നു.

കറാച്ചിയില്‍ നിന്നുള്ള യാത്രക്കിടെയുള്ള രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുകയാണ്. കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.