CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 26 Minutes 36 Seconds Ago
Breaking Now

യൂണിഫോമില്‍ ടിക് ടോക് വീഡിയോ ചെയ്ത പോലീസ് ഉദ്യോഗസ്ഥന് പണി കിട്ടി

എസ്‌ഐ മുഹമ്മദ് ആരിഫ് ആണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

പോലീസ് യൂണിഫോമില്‍ ടിക് ടോക് വീഡിയോ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുത്തേക്കും. യുപിയിലെ ലക്‌നൗവിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ടിക് ടോക് വീഡിയോയിലൂടെ പണി കിട്ടിയത്.

എസ്‌ഐ മുഹമ്മദ് ആരിഫ് ആണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സിനിമാ ഡയലോഗുകള്‍ പറഞ്ഞുള്ള രണ്ട് വീഡിയോകളും വൈറലായി. ഇത് പോസ്റ്റ് സ്‌റ്റേഷന്‍ ആണ്, നിന്റെ അച്ഛന്റെ വീടല്ല, ഞാന്‍ പറയുന്നതുവരെ നീ ഇരിക്കരുത് എന്ന ഡയലോഗാണ് ആദ്യ വീഡിയോയില്‍ ആരിഫ് പറഞ്#ത്.

രണ്ടാം വീഡിയോയില്‍ സര്‍വീസ് റിവോള്‍വര്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. ആദ്യമായല്ല ടിക് ടോക് വീഡിയോയിലൂടെ പോലീസ് ഉദ്യോഗസ്ഥര്‍ പുലിവാലു പിടിക്കുന്നത്. പോലീസ് സ്‌റ്റേഷനുള്ളില്‍ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത ഗുജറാത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജൂലൈയില്‍ നടപടിയെടുത്തിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.