CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 3 Minutes 1 Seconds Ago
Breaking Now

ഇതുവരെ ഒരു ദളിതനേയും ഗ്രാമത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല ; കര്‍ണാടക എംപിയെ ജാതിയുടെ പേരില്‍ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് കടക്കാന്‍ അനുവദിക്കാതെ തടഞ്ഞു

ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കില്ലന്ന് പ്രദേശവാസികള്‍ വാശിപിടിച്ചു.

കര്‍ണാടകത്തില്‍ ബിജെപി ലോക്‌സഭാംഗത്തിന് ജാതിയുടെ പേരില്‍ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തില്‍ പ്രവേശനം വിലക്കി. പട്ടികജാതി സംവരണ മണ്ഡലമായ ചിത്രദുര്‍ഗയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുന്‍ മന്ത്രികൂടിയായ എ നാരായണ സ്വാമിയെയാണ് ഒരു സംഘം തടഞ്ഞത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

തുമകുരു ജില്ലയിലെ പാവഗഡ ഗ്രാമത്തിലുള്ള ഗൊല്ലറഹട്ടിയില്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് ഡോക്ടര്‍മാര്‍ക്കൊപ്പമാണ് തിങ്കളാഴ്ച നാരായണ സ്വാമിയും സംഘവും എത്തിയത്.

ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കില്ലന്ന് പ്രദേശവാസികള്‍ വാശിപിടിച്ചു. ജാതിയുടെ പേരിലുള്ള വിവേചനം ശിക്ഷാര്‍ഹമാണെന്ന് നാരാണയ സ്വാമി ഓര്‍മ്മിച്ചെങ്കിലും പ്രദേശവാസികള്‍ അനുവദിച്ചില്ല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മഡിക സമുദായാംഗമാണ് നാരായണ സ്വാമി. ഗ്രാമവാസികളെ അനുനയിപ്പിക്കാന്‍ അരമണിക്കൂറോളം ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ എംപി തിരിച്ചുപോയി. ദളിതരെ ഗ്രാമത്തില്‍ ഇതുവരെ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് ഗ്രാമവാസികളുടെ വിചിത്രവാദം.

സംഭവത്തില്‍ നാരായണ സ്വാമി പരാതി നല്‍കിയിട്ടില്ല. അടിസ്ഥാന സൗകര്യം ഒരുക്കാനാണ് പോയതെന്നും ഗ്രാമവാസികളെ ബോധവത്കരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.