CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 20 Minutes 25 Seconds Ago
Breaking Now

മെസിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം വേണം; വിജയത്തോട് വല്ലാത്ത അഡിക്ഷന്‍; ക്രിസ്റ്റ്യാനോയുടെ മനസ്സിലിരുപ്പ് ഇങ്ങനെ

ലയണല്‍ മെസിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡിയോര്‍ പുരസ്‌കാരങ്ങളുമായി വേണം ,ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കാനെന്ന് ക്രിസ്റ്റ്യാനോ പറയുന്നു

ഏറ്റവും കൂടുതല്‍ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ലഭിക്കാന്‍ യോഗ്യതയുള്ള ഫുട്‌ബോളര്‍ ആരാണ്? ചോദ്യം പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടെങ്കിലും ഉടന്‍ ഉത്തരം കിട്ടും, അതിന് യോഗ്യന്‍ താന്‍ തന്നെ!

ലയണല്‍ മെസിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡിയോര്‍ പുരസ്‌കാരങ്ങളുമായി വേണം ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കാനെന്ന് ക്രിസ്റ്റ്യാനോ പറയുന്നു. എക്കാലത്തെയും മികച്ച താരമായി സ്വയം അവരോധിച്ച് കരിയറിന് കര്‍ട്ടനിടാമെന്നാണ് അദ്ദേഹത്തിന്റെ ചിന്ത. ലോകത്തിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് അഞ്ച് തവണ നേടിയ യുവന്റസ് താരം നിലവില്‍ മെസിക്കൊപ്പം തുല്യതയിലാണ്. എന്നാല്‍ കരിയറിന്റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ എതിരാളിയെ മറികടക്കാനാണ് കൊതിക്കുന്നത്. 

'മെസി ഫുട്‌ബോളിന്റെ ചരിത്രത്തിലുണ്ടാകും. എന്നിരുന്നാലും എട്ട് തവണയെങ്കിലും നേടിയ അദ്ദേഹത്തിന് മുകളിലെത്തണം. അക്കാര്യത്തില്‍ ഏറെ ആഗ്രഹമുണ്ട്, ഞാന്‍ അതിന് യോഗ്യനാണെന്ന് കരുതുന്നു', ബ്രിട്ടനിലെ ഐടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അഭിപ്രായപ്പെട്ടു. 

അര്‍ജന്റീനക്കാരന്‍ എതിരാളിയുമായി സൗഹൃദത്തില്‍ അല്ലെങ്കിലും മറുവശത്ത് മെസി ഉണ്ടായിരുന്നത് കൊണ്ടാണ് തന്റെ കരിയറും വളര്‍ന്നതെന്ന് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ കരുതുന്നു. അതുപോലെ മറിച്ചും സംഭവിച്ചിരിക്കും. അതേസമയം താന്‍ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ അല്ലെന്നും റെക്കോര്‍ഡ് തന്നെ തേടി വരികയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു കാര്യത്തോട് മാത്രം അഡിക്ഷനുണ്ട്, വിജയങ്ങളോട്, റൊണാള്‍ഡോ വ്യക്തമാക്കി. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.