CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 58 Seconds Ago
Breaking Now

എന്‍എച്ച്എസ് ദുരിതത്തിന്റെ ചൂട് നേരിലറിഞ്ഞ് പ്രധാനമന്ത്രി; ആശുപത്രി വാര്‍ഡില്‍ മണിക്കൂറുകള്‍ അവഗണന നേരിട്ട് മകള്‍ മരിക്കാറായതില്‍ ബോറിസ് ജോണ്‍സനോട് ചൂടായി ലേബര്‍ ആക്ടിവിസ്റ്റ്; ഇതെല്ലാം ജോലിയുടെ ഭാഗമെന്ന് ബോറിസ്

ആവശ്യത്തിന് ഡോക്ടര്‍മാരും, നഴ്‌സുമാരും ഇല്ലാത്തതിനാല്‍ ആശുപത്രി വാര്‍ഡ് കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് സലേം പരാതിപ്പെട്ടു

ആവശ്യത്തിന് ഡോക്ടര്‍മാരും, നഴ്‌സുമാരും ഇല്ലാതെ എന്‍എച്ച്എസ് ദുരിതത്തിലാണ്. ഇതിന്റെ പ്രത്യാഘാതം മുഴുവന്‍ പേറുന്നത് ജീവനക്കാരും, രോഗികളുമാണ്. ഏഴ് ദിവസം പ്രായമായ മകള്‍ പര്യാപ്തമായ ചികിത്സ ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ടതിന്റെ രോഷം ആശുപത്രി സന്ദര്‍ശിച്ച പ്രധാനമന്ത്രിയോടാണ് ആ പിതാവ് തീര്‍ത്തത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ വിപ്‌സ് ക്രോസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മകളെ മരണത്തിന്റെ മുന്നില്‍ വരെ എത്തിച്ച ചികിത്സകളെക്കുറിച്ചാണ് ഒമര്‍ സലേം ബോറിസ് ജോണ്‍സനോട് വിശദീകരിച്ചത്. 

ആവശ്യത്തിന് ഡോക്ടര്‍മാരും, നഴ്‌സുമാരും ഇല്ലാത്തതിനാല്‍ ആശുപത്രി വാര്‍ഡ് കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് സലേം പരാതിപ്പെട്ടു. പ്രധാനമന്ത്രിയോട് രോഷം തീര്‍ക്കുന്ന പിതാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തന്റെ ജോലിയുടെ ഭാഗമാണെന്നും ഇതില്‍ നാണക്കേടില്ലെന്നും ടോറി നേതാവ് ട്വിറ്ററില്‍ വ്യക്തമാക്കി. '57 ദിവസമായി പ്രധാനമന്ത്രിയായിട്ട്. ജനങ്ങളോട് നേരില്‍ സംസാരിക്കുന്നതും ഇതിന്റെ ഭാഗമാണ്. എന്റെ നിലപാടുകളോട് അവര്‍ യോജിക്കണമെന്നില്ല. ആ പിതാവ് പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞതില്‍ സന്തോഷമേയുള്ളൂ', ബോറിസ് കുറിച്ചു. 

'വാര്‍ഡില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ, നഴ്‌സുമാരോ ഇല്ല, സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. എന്‍എച്ച്എസ് നശിപ്പിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ ഇവിടെ വന്നത് മാധ്യമങ്ങളെ കാണിക്കാന്‍ മാത്രമാണ്', സലേം തുറന്നടിച്ചു. പ്രശ്‌നം ഒതുക്കാന്‍ ഒരു ജീവനക്കാരന്‍ ശ്രമിക്കുന്നതിനിടെ ബോറിസ് ഇതിന് മറുപടി നല്‍കി. എന്ത് ചെയ്യണമെന്ന് കാണാനാണ് ഇവിടെ വന്നത്. ലക്ഷക്കണക്കിന് പൗണ്ട് ഹെല്‍ത്ത് സര്‍വ്വീസിന് നല്‍കുന്നുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. 

സലേം ലേബര്‍ ആക്ടിവിസ്റ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും മകള്‍ക്ക് അര്‍ഹമായ പരിചരണം ലഭിക്കാത്തതിന്റെ രോഷമാണ് ഇദ്ദേഹം നേരിട്ട് സംസാരിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് കരുതുന്നത്. അതേസമയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആളുചമയാനാണ് പ്രധാനമന്ത്രിക്ക് സമയമെന്ന ആരോപണങ്ങളില്‍ കാര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ക്യാമറയും, പ്രസ് അസോസിയേഷന്‍ റിപ്പോര്‍ട്ടറുമാണ് സ്ഥലത്തുണ്ടായത്. 




കൂടുതല്‍വാര്‍ത്തകള്‍.