CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 34 Seconds Ago
Breaking Now

യുവതീയുവാക്കള്‍ക്കായി സെഹിയോനില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ' ഡോര്‍ ഓഫ് ഗ്രേയ്‌സ് ' 28 ന് . പതിനഞ്ച് വയസ്സുമുതല്‍ പ്രായക്കാര്‍ക്ക് പങ്കെടുക്കാം.ഫ്രീ രെജിസ്‌ട്രേഷന്‍ & ഫുഡ്.മാതാപിതാക്കള്‍ക്കും പ്രത്യേക പേരന്റല്‍ ട്രെയിനിങ്

ബര്‍മിങ്ഹാം:വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാന്‍ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ,ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ കരുണയുടെ വാതില്‍ തുറക്കാന്‍ പ്രാപ്തമാക്കുന്ന 'ഡോര്‍ ഓഫ് ഗ്രേസ് 'സെഹിയോനില്‍  വീണ്ടും 28 ന് നടക്കും  . രെജിസ്‌ട്രേഷന്‍ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.

ജീവിത വിശുദ്ധിയുടെ സന്മാര്‍ഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്‍വെന്‍ഷന്‍  സെഹിയോന്‍ യുകെ ഡയരക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കും.മാതാപിതാക്കള്‍ക്കും പ്രത്യേകമായി ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. 

കണ്‍വെന്‍ഷന്‍ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച്  വൈകിട്ട് 4 സമാപിക്കും.

യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍  യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ്  ഡോര്‍ ഓഫ് ഗ്രേയ്‌സ്. 

ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും മാതാപിതാക്കളെയും  യേശുനാമത്തില്‍ ക്ഷണിക്കുന്നു.

അഡ്രസ്സ് .

സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ച്.

ബെര്‍മിങ്ങ്ഹാം 

B 35 6JT.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ജിത്തു ദേവസ്യ ?07735 443778?.

 

.

 

 




കൂടുതല്‍വാര്‍ത്തകള്‍.