CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 26 Minutes 46 Seconds Ago
Breaking Now

ഗില്‍ഫോര്‍ഡില്‍ അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു; ആദ്യ പ്രസിഡന്റ് നിക്‌സണ്‍ ആന്റണി, സെക്രട്ടറി സനു ബേബി.

ഗില്‍ഫോര്‍ഡ് : യുകെയിലെ ഗില്‍ഫോര്‍ഡില്‍ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായിരുന്ന 'അയല്‍ക്കൂട്ടം' ഒരു സാമൂഹ്യ സംഘടനയായി  രൂപീകരിച്ചു. ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ ആദ്യ പ്രസിഡണ്ടായി നിക്‌സണ്‍ ആന്റണിയെയും സെക്രട്ടറിയായി സനു ബേബിയേയും തെരഞ്ഞെടുത്തു. 

 

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്  മോളി ക്‌ളീറ്റസ്സ് , ജോയിന്റ് സെക്രട്ടറി എല്‍ദോ എല്‍ കുര്യാക്കോസ് , ട്രഷറര്‍ ഷിജു മത്തായി , കമ്മിറ്റി അംഗങ്ങളായി സി എ ജോസഫ് , ബിനോദ് ജോസഫ് , ജിഷ ജോണ്‍, രാജീവ് ജോസഫ് എന്നിവരെയുമാണ് ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത് . കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സിന്റെ ചുമതല വഹിക്കുന്നത് മോളി ക്‌ളീറ്റസും ഫാന്‍സി നിക്‌സനുമാണ് . 

 

ഗില്‍ഫോര്‍ഡില്‍ കഴിഞ്ഞ കാലങ്ങളില്‍ മലയാളി അസോസിയേഷന്‍ രൂപീകരിക്കുവാന്‍ കഴിയാതിരുന്നതുകൊണ്ട് മൂന്നു വര്‍ഷം മുന്‍മ്പാണ്  അമ്മമാര്‍ നേതൃത്വം നല്‍കി അയല്‍ക്കൂട്ടം എന്ന കൂട്ടായ്മ രൂപീകരിച്ചത് . അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്ന ഓണം, ക്രിസ്മസ് ന്യൂ ഈയര്‍, ഈസ്റ്റര്‍വിഷു തുടങ്ങിയ ആഘോഷങ്ങളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച വിനോദയാത്രകള്‍ തുടങ്ങി എല്ലാ പരിപാടികളിലും ഗില്‍ഫോര്‍ഡിലെ മലയാളി സമൂഹം സജീവമായി പങ്കെടുത്തിരുന്നു. 

 

അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ മാതൃകാപരമായി കുട്ടികള്‍ക്കായി നടത്തിവന്നിരുന്ന മലയാളം ക്ലാസ്സിന്റെ വാര്‍ഷികാഘോഷവും ഇക്കഴിഞ്ഞ ഏഴാം തീയതി സംഘടിപ്പിച്ച ഓണാഘോഷവും ഏറെ ശ്രദ്ധേയമായിരുന്നു. വര്‍ഷങ്ങളായി താമസിച്ചുകൊണ്ടിരുന്ന മലയാളി കുടുംബങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ കൂടുതല്‍ കുടുംബങ്ങള്‍ ഗില്‍ഫോര്‍ഡില്‍ എത്തുന്നതിനാല്‍ സമൂഹത്തില്‍ വളരെയധികം നല്ല കാര്യങ്ങള്‍ സാമൂഹിക പ്രതിബദ്ധതയോടെ ചെയ്യുന്നതിനുവേണ്ടി കെട്ടുറപ്പുള്ള ഒരു സംഘടന സംവിധാനം അനിവാര്യമാണെന്നുള്ള  അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്‍ രൂപീകരിച്ചത്.

 

ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക മൂല്യങ്ങളിലും കേരളത്തിന്റെ തനത് സംസ്‌കാരത്തിലും അടിയുറച്ചു നിന്നുകൊണ്ട് കുടുംബങ്ങളുമായി നല്ലൊരു സാമൂഹിക ബന്ധം പടുത്തുയര്‍ത്തുമെന്നും വളര്‍ന്നുവരുന്ന തലമുറയുടെ സര്‍ഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിവരുടെയിടയിലുള്ള പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുവാനുമുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഭാരവാഹികള്‍ അറിയിച്ചു. 

 

ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷവും, ന്യുഇയര്‍ ആഘോഷവും  സംയുക്തമായി വിപുലമായ പരിപാടികളോടെ 2019 ഡിസംബര്‍ 28ാം തീയതി ആഘോഷിക്കുന്നതിനോടൊപ്പം ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്റെ ഔദ്യോഗികമായി ഉദ്ഘാടനവും നടത്തുന്നതാണെന്ന് പ്രസിഡണ്ട് നിക്‌സണ്‍ ആന്റണി, സെക്രട്ടറി സനു ബേബി, ട്രഷറര്‍ ഷിജു മത്തായി എന്നിവര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.