CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Seconds Ago
Breaking Now

ബിജെപിയും ശിവസേനയും തമ്മില്‍ ഭിന്നതയില്ല ; സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിലെ ബി.ജെ.പി ശിവസേനാ സഖ്യത്തില്‍ ഭിന്നത രൂക്ഷമായെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ബിജെപിയും ശിവസേനയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്നും ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ശിവസേന സഖ്യത്തില്‍ പ്രശ്‌നമൊന്നുമില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെയും സാന്നിധ്യത്തിലുണ്ടാക്കിയ ധാരണ പ്രകാരം രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ബി.ജെ.പി ശിവസേനാ സഖ്യത്തില്‍ ഭിന്നത രൂക്ഷമായെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പകുതി സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാവില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.