CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 48 Minutes 41 Seconds Ago
Breaking Now

രോഗിയായ അമ്മയെ മകന്‍ പൂട്ടിയിട്ടു ; ചികിത്സ നിഷേധിച്ചു ; പോലീസ് ഇടപെട്ടതോടെ മോചനം

ലളിതക്ക് നാലുമക്കളാണുള്ളത്. ഇളയമകനായ വിജയകുമാറിന് ഒപ്പമായിരുന്നു ലളിത.

അവിശ്വസനീയമായ ക്രൂരതയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ബാലരാമപുരത്ത് വൃദ്ധയായ അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് മകന്‍ ക്രൂരത കാട്ടി. സംഭവത്തില്‍ ബാലരാമപുരം സ്വദേശി വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി പൊലീസ് മോചിപ്പിച്ച അമ്മ ലളിതയെ ആശുപത്രിയിലേക്ക് മാറ്റി.

ലളിതക്ക് നാലുമക്കളാണുള്ളത്. ഇളയമകനായ വിജയകുമാറിന് ഒപ്പമായിരുന്നു ലളിത. മറ്റ് മക്കളെ കാണാന്‍ അനുവദിക്കാതെ അമ്മയെ വിജയകുമാര്‍ വീട്ടില്‍ പൂട്ടിയിട്ടുവെന്ന പരാതിയെ തുടര്‍ന്ന് ബാലരാമപുരം പൊലീസെത്തി വീട് ചവിട്ടിത്തുറന്നാണ് വൃദ്ധയെ മോചിപ്പിച്ചത്. ലളിതയ്ക്ക് വിജയകുമാര്‍ ചികിത്സ നിഷേധിച്ചിരുന്നതായും പരാതിയുണ്ട്. ഇവരുടെ പേരില്‍ ബാങ്കിലുള്ള പതിനാല് ലക്ഷം രൂപയും വീടും പറമ്പും വിജയകുമാര്‍ കൈക്കലാക്കിയെന്നാണ് മറ്റ് മക്കളുടെ ആരോപണം.

ഇന്നലെ വൈകീട്ട് ലളിതയെ കാണാനായി പെണ്‍മക്കള്‍ എത്തിയപ്പോഴായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ലളിതയെ കാണാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഇളയമകനായ വിജയകുമാര്‍, സഹോദരിമാരെ പുറത്താക്കി ഗേറ്റ് പൂട്ടി. പൊലീസ് എത്തിയിട്ടും വിജയകുമാര്‍ വഴങ്ങിയില്ല. ലളിതയെ ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരാക്കാമെന്ന് ഇയാള്‍ ബാലരാമപുരം എസ്‌ഐയോട് പറഞ്ഞു. ഇതോടെ പൊലീസ് മടങ്ങി. പെണ്‍മക്കള്‍ ഗേറ്റിന് മുന്നില്‍ മണിക്കൂറുകള്‍ തുടര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് എത്തി വീണ്ടും പൊലീസിനെ വിളിച്ചു. മതില്‍ ചാടിക്കടന്ന് വാതില്‍ ബലമായി തുറന്നാണ് അവശ നിലയിലായിരുന്ന ലളിതയെ പൊലീസ് മോചിപ്പിച്ചത്. വയോധികയെ പൂട്ടിയിട്ടതിന് വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.