CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 21 Minutes 32 Seconds Ago
Breaking Now

ഹൗഡി മോദി നാളെ ; മഴ കനക്കുമ്പോഴും മോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ഹൂസ്റ്റണ്‍

ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്താനും പിന്തുണ ഉറപ്പാക്കാനും ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് ഹൗഡി മോദി പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹം. എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകീട്ടാണ് ഹൗഡി മോദിയെന്ന പേരില്‍ റാലി. മോദിയ്‌ക്കൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്ന പരിപാടിയില്‍ അമ്പതിനായിരം പേരാണ് പങ്കെടുക്കുക.

ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്താനും പിന്തുണ ഉറപ്പാക്കാനും ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് ഹൗഡി മോദി പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു.

ഹൗഡി മോദി പരിപാടി യുഎസ് ജനതയേയും യുഎസിലെ ഇന്ത്യന്‍ ജനതയേയും ഒന്നിപ്പിക്കും. ഞായറാഴ്ച പരിപാടി നടക്കാനിരിക്കേ ഹൂസ്റ്റണില്‍ കനത്ത മഴയാണ്. രണ്ടു പേര്‍ മരിച്ചു.ഉഷ്ണ മേഖലാ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ഇമെല്‍ഡാ ചുഴലിയായി മാറിയതാണ് കനത്ത മഴയ്ക്ക് കാരണം. ഹൗഡി മോദി പരിപാടിയെ മഴ ബാധിക്കില്ലെന്ന് സംഘാടകര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.