CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 52 Minutes 55 Seconds Ago
Breaking Now

ചൈന ലോകത്തിന് ഭീഷണി; മറ്റ് രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ സൈനികശേഷി വര്‍ദ്ധിപ്പിക്കുന്നു; ആരോപണങ്ങളുമായി പ്രസിഡന്റ് ട്രംപ്

ചൈനയുടെ സൈനിക ചെലവുകള്‍ ഏഴ് ശതമാനം വര്‍ദ്ധിപ്പിച്ച് 152 ബില്ല്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്.

ചൈനയുടെ സൈനികശേഷി പരിധികളില്ലാതെ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കമ്മ്യൂണിസ്റ്റ് രാജ്യം ലോകത്തിന് തന്നെ ഭീഷണിയായി മാറുകയാണെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയുടെ സ്വന്തം സമ്പത്തുകള്‍ കൊള്ളയടിച്ച് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും ചൈനയെ തടയാന്‍ തന്റെ മുന്‍ഗാമികള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചൈനയുടെ സൈനിക ചെലവുകള്‍ ഏഴ് ശതമാനം വര്‍ദ്ധിപ്പിച്ച് 152 ബില്ല്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. തര്‍ക്കത്തിലുള്ള സൗത്ത് ചൈന കടലില്‍ അമേരിക്കയുടെ സമ്മര്‍ദങ്ങളെ പ്രതിരോധിക്കുകയാണ് ബീജിംഗിന്റെ ലക്ഷ്യം. 'ലോകത്തിന് തന്നെ ചൈന ഭീഷണിയാകുകയാണ്. ലോകത്തില്‍ മറ്റൊരു രാജ്യവും ചെയ്യാത്ത വേഗതയില്‍ അവര്‍ സൈന്യത്തെ വര്‍ദ്ധിപ്പിക്കുന്നു. യുഎസ് പണം ഇതിനായി ഉപയോഗിക്കുന്നു', ട്രംപ് വ്യക്തമാക്കി. 

അമേരിക്ക സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണൊപ്പം റിപ്പോര്‍ട്ടര്‍മാരെ കാണവെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. തനിക്ക് മുന്‍പുള്ള യുഎസ് പ്രസിഡന്റുമാര്‍ ചൈനയ്ക്ക് പ്രതിവര്‍ഷം 500 ബില്ല്യണ്‍ ഡോളര്‍ കൈക്കലാക്കാന്‍ അനുമതി നല്‍കി. എന്നാല്‍ താന്‍ അത് ചെയ്യില്ലെന്നാണ് ട്രംപിന്റെ നിലപാട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.