CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 8 Seconds Ago
Breaking Now

ചന്ദ്രനില്‍ നീഗൂഢമായ തിളക്കമുള്ള ജെല്‍ ; ചൈനയുടെ യുറ്റു 2 പകര്‍ത്തിയ ചിത്രം ചര്‍ച്ചയാകുന്നു

യുറ്റു 2 റോവര്‍ പ്രവര്‍ത്തിപ്പിക്കുന്ന ചൈനയുടെ ചാങ് 4 മിഷന് പിന്നിലുള്ള ടീമാണ് അസാധാരണമായ ജെല്‍ പോലുള്ള വസ്തുക്കളുടെ ചിത്രങ്ങള്‍ പുറം ലോകത്തെ കാണിച്ചത്.

ചന്ദ്രന്റെ നിഗൂഢത തേടുന്നവര്‍ക്കായി മറ്റൊരു ചിത്രം കൂടി. ചൈനയുടെ യുറ്റൂ 2 റോവര്‍ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് നിന്ന് പകര്‍ത്തിയ പുതിയ ചിത്രങ്ങളാണ് കൗതുകമായത്. ഒരു ചെറിയ ഗര്‍ത്തത്തില്‍ കണ്ടെത്തിയ നിറമുള്ള നിഗൂഢ പദാര്‍ത്ഥത്തിന്റെ കൂടുതല്‍ ചിത്രങ്ങളും ചൈന പുറത്തുവിട്ടു. കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന ചിത്രങ്ങള്‍ ശാസ്ത്ര സമൂഹത്തെ ആകര്‍ഷിച്ചിരുന്നു. പിന്നാലെയാണ് പുതിയ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്.

യുറ്റു 2 റോവര്‍ പ്രവര്‍ത്തിപ്പിക്കുന്ന ചൈനയുടെ ചാങ് 4 മിഷന് പിന്നിലുള്ള ടീമാണ് അസാധാരണമായ ജെല്‍ പോലുള്ള വസ്തുക്കളുടെ ചിത്രങ്ങള്‍ പുറം ലോകത്തെ കാണിച്ചത്. അസാധാരണമായ പദാര്‍ത്ഥത്തിന്റെ ഉറവിടമായ രണ്ട് മീറ്റര്‍ വീതിയുള്ള ഗര്‍ത്തത്തെ സമീപിക്കുന്നതിനിടയിലാണ് ചിത്രം പകര്‍ത്തിയത്. ചിത്രമെടുക്കാനുപയോഗിച്ച ഉപകരണത്തിന്റെ ഫലമായാണ് ചിത്രത്തിലെ ചുവപ്പും പച്ചയും നിറങ്ങള്‍ കാണപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രനിലെ ഗര്‍ത്തത്തിന്റെ അടിയില്‍ നിന്ന് നിഗൂഢമായ തിളക്കമുള്ള ജെല്‍ എന്ന് വിശേഷിപ്പിക്കാവുന്ന അജ്ഞാത വസ്തുവുമായാണ് മിക്കവരും ഇതിനെ കാണുന്നത്. എന്നാല്‍ കണ്ടെത്തിയ വസ്തു എന്താണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പുറത്തുനിന്നുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണ പ്രകാരം ഗര്‍ത്തമുണ്ടായപ്പോള്‍ സംഭവിച്ച ചൂടില്‍ രൂപം കൊണ്ട ഗ്ലാസാണ് ഇതെന്നാണ് നിഗമനം.

 

 




കൂടുതല്‍വാര്‍ത്തകള്‍.