CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 18 Seconds Ago
Breaking Now

ലോകത്തിലെ പഴക്കമേറിയ ട്രാവല്‍ കമ്പനി തോമസ് കുക്ക് പൊളിഞ്ഞു; വിദേശത്ത് കുരുങ്ങിയ 165,000 കസ്റ്റമേഴ്‌സിനെ തിരിച്ചെത്തിക്കാന്‍ ഓപ്പറേഷന്‍ മാറ്റര്‍ഹോണുമായി സര്‍ക്കാര്‍; എല്ലാ വിമാനങ്ങളും, ബുക്കിംഗും റദ്ദാക്കി; 21000 പേരുടെ പണിപോയി!

മുഴുവന്‍ യാത്രക്കാരെയും തിരിച്ചെത്തിക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍

ലോകത്തിലെ ഏറ്റവും പഴമക്കാരായ ട്രാവല്‍ ഓപ്പറേറ്റര്‍ എന്ന ഖ്യാതിയോടെ പ്രവര്‍ത്തിച്ച തോമസ് കുക്ക് തകര്‍ന്നു. ഇതോടെ ഇവരുടെ പാക്കേജിലും, വിമാനങ്ങളിലും യാത്ര ചെയ്ത ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ വിദേശരാജ്യങ്ങളില്‍ കുരുങ്ങി. ഇതിന് പുറമെ സേവനങ്ങള്‍ ബുക്ക് ചെയ്ത ലക്ഷക്കണക്കിന് പേരുടെ സ്വപ്‌നങ്ങളും അസ്തമിച്ചു. 

തകര്‍ച്ചയുടെ വക്കില്‍ നിന്നും കമ്പനിയെ രക്ഷിക്കാന്‍ ഇന്നലെ രാത്രി നടന്ന അവസാനവട്ട ചര്‍ച്ചകളും ഫലം കണ്ടില്ല. ഇതോടെയാണ് 178 വര്‍ഷം പഴക്കമുള്ള കമ്പനി അടച്ചുപൂട്ടിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുലര്‍ച്ചയോടെ പ്രഖ്യാപിച്ചത്. ഗ്രൂപ്പിന്റെ നാല് വിമാനങ്ങള്‍ നിലവില്‍ നിലത്തിറക്കിയിട്ടുണ്ട്. ഇതോടെ യുകെയിലെ 9000 പേരുടേതുള്‍പ്പെടെ 21000 ജോലിക്കാരുടെ തൊഴില്‍ ഒറ്റയടിക്ക് തീര്‍ന്നു. 

സമാധാന സമയത്തെ ഏറ്റവും വലിയ ബ്രിട്ടന്റെ ദൗത്യത്തിനും ഇതോടെ തുടക്കമായി. വിദേശത്ത് ഹോളിഡേ ആഘോഷിക്കാന്‍ യാത്ര ചെയ്ത് കുരുക്കിലായ 160,000 ബ്രിട്ടീഷുകാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ 40 ജംബോ ജെറ്റുകളാണ് തയ്യാറായി നില്‍ക്കുന്നത്. എന്നാല്‍ മുഴുവന്‍ യാത്രക്കാരെയും തിരിച്ചെത്തിക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. 

എന്നാല്‍ തോമസ് കുക്കിന്റെ പേരില്‍ റിസോര്‍ട്ടുകളില്‍ പെട്ടുകിടക്കുന്ന 4 ലക്ഷത്തോളം വിദേശ ഉപഭോക്താക്കള്‍ എങ്ങിനെ സ്വദേശങ്ങളിലേക്ക് മടങ്ങുമെന്ന കാര്യത്തില്‍ യാതൊരു തീരുമാനവും ആയിട്ടില്ല. 'എല്ലാ തോമസ് കുക്ക് ബുക്കിംഗും, വിമാനങ്ങളും, ഹോളിഡേയും ഉള്‍പ്പെടെ ക്യാന്‍സല്‍ ചെയ്തിരിക്കുന്നു. നിലവില്‍ 150000-ലേറെ ഉപഭോക്താക്കള്‍ വിദേശത്തുണ്ട്. ഇത്രയും ചരിത്രമുള്ള കമ്പനി വ്യാപാരം നിര്‍ത്തുന്നത് ജോലിക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും, അവര്‍ക്കൊപ്പമാണ് ഞങ്ങള്‍', സിഎഎ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.