ലിവര്‍പൂള്‍ മലയാളി സമൂഹം ഓണം ഉണ്ടപ്പോള്‍ ആ സമയത്തു തന്നെ തിരുവനതപുരം മാനസിക രോഗ ആശുപത്രിയുടെ റീഹാബിലിറ്റേഷന്‍ സെന്ററായ ആശാഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്കി ലിവര്‍പൂള്‍ മലയാളി അസോസിയേഷന് ഒരുക്കിയ ഓണം കെങ്കേമമായി
കഴിഞ്ഞ ശനിയാഴ്ച രാവിലെ വിസ്റ്റോണ്‍ ടൗണ്‍ ഹാളില്മതസഹോദരൃത്തിന്റെ സന്ദേശമുയര്‍ത്തി അരങ്ങേറിയ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം അതിഗംബിരമായി .. .
കല ,കായിക മത്സരങ്ങള്‍കൊണ്ടും ജനകീയ പങ്കാളിത്വം കൊണ്ടും മികച്ചതായിരുന്നു ലിമയുടെ ഓണമെന്നു ആരും സമ്മതിക്കും .
രാവിലെ കുട്ടികളുടെ മത്സരങ്ങളോടുകൂടി ആരംഭിച്ച പരിപാടി ,പിന്നിട് വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് വഴിമാറി..
12 മണിക്ക് ആരംഭിച്ച വിഭവ സമര്‍ത്ഥമായ ഓണസന്ധൃക്കു ശേഷം ലിമ കമ്മറ്റി അംഗങ്ങളുടെ നേതൃത്തത്തില്‍ നിലവിളക്ക് തെളിയിച്ചുകൊണ്ട് കല പരിപാടികള്‍ തുടക്കമിട്ടു . .പരിപാടിക്ക് സ്വാഗതമേകികൊണ്ട് ജോയിന്റ് സെക്രെട്ടെറി ബിജു ജോര്‍ജ് സംസാരിച്ചു ,ഓണസന്ദേശം ആന്റോ ജോസ് നല്കി ,
അവധരിപ്പിക്കപ്പെട്ട എല്ലാ കലാപരിപാടികളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു .ഫസക്കെര്‍ലി വനിതകള്‍ അവധരിപ്പിച്ച ഡാന്‍സ് എല്ലാവരുടെയും കൈയടിനേടി.
GCSC, A ലെവല്‍ പരികഷകളില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ഉപഹാരങ്ങള്‍ നല്കി അഭിനന്ദിച്ചു ,യുക്മ വള്ളം കളിയില്‍ ഒന്നാം സ്ഥാനം നേടിയ ലിവര്‍പൂള്‍ ടീമിനു ഉപഹാരം നല്കി ലിമ പ്രസിഡണ്ട് ഇ ജെ കുരൃാക്കോസ് ആദരിച്ചു ,
പരിപാടികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ട്രഷര്‍ ബിനു വര്‍ക്കി സംസാരിച്ചു .പങ്കെടുത്ത എല്ലാവര്ക്കും വളരെ സന്തോഷകരമായ ഒരു ദിനം ഒരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലിമ സെക്രെട്ടറി എല്‍ദോസ് സണ്ണി പറഞ്ഞു.
ലിമക്കുവേണ്ടി പി ര്‍ ഒ ഹരികുമാര്‍ ഗോപാലന് .