CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 44 Seconds Ago
Breaking Now

ക്യാപ്റ്റന്‍സി പങ്കിട്ട് വിരാടിന്റെ ജോലി ഭാരം കുറയ്ക്കണം; ടി20 ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ നിയോഗിക്കാം; 4ാം നമ്പറില്‍ മണ്ടന്‍ തീരുമാനങ്ങളെ വിമര്‍ശിച്ച് യുവി

മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ പദവി വഹിക്കുന്നത് ഭാരമായി വിരാടിന് തോന്നിയാല്‍ ടി20 ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മയ്ക്ക് നല്‍കണമെന്ന് യുവി നിര്‍ദ്ദേശിച്ചു.

ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റുകളിലും നയിക്കുന്ന ചുമതലയാണ് വിരാട് കോഹ്‌ലി നിലവില്‍ നിര്‍വ്വഹിക്കുന്നത്. ഇന്ത്യയുടെ മികവാര്‍ന്ന പ്രകടനത്തിന് കൈയടി കിട്ടുന്നതിനൊപ്പം തോല്‍വി വഴങ്ങിയാല്‍ വിമര്‍ശനങ്ങളും രൂക്ഷമാകും. വിരാട് ചുമക്കുന്ന ഈ അമിതഭാരം കുറച്ച് കൊടുക്കണമെന്നാണ് മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ആവശ്യപ്പെടുന്നത്. 

മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ പദവി വഹിക്കുന്നത് ഭാരമായി വിരാടിന് തോന്നിയാല്‍ ടി20 ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മയ്ക്ക് നല്‍കണമെന്ന് യുവി നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ഐപിഎല്ലില്‍ ഏറ്റവും വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ കൂടിയാണ്. മുംബൈ ഇന്ത്യന്‍സിനെ നാല് കിരീട വിജയങ്ങളിലേക്ക് അദ്ദേഹം നയിച്ചു. 

ക്യാപ്റ്റന്‍ പദവി പങ്കിട്ടാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന് മേലുള്ള ജോലിഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് യുവരാജ് ചൂണ്ടിക്കാണിച്ചു. 'നേരത്തെ ഏകദിനവും, ടെസ്റ്റും മാത്രം ഉണ്ടായിരുന്നപ്പോള്‍ ഒരു ക്യാപ്റ്റന്‍ കൃത്യമായിരുന്നു. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റുണ്ട്. വിരാടിന് ഭാരക്കൂടുതല്‍ അനുഭവപ്പെട്ടാല്‍ ടി20യ്ക്കായി മറ്റൊരാളെ നിയോഗിക്കാം. രോഹിത് വിജയിച്ച ക്യാപ്റ്റനാണ്', യുവി ഓര്‍മ്മിപ്പിച്ചു. 

ലോകകപ്പില്‍ നാലാം നമ്പറില്‍ അനുഭവസമ്പത്ത് കുറഞ്ഞ വിജയ് ശങ്കറിനെയും, ഋഷഭ് പന്തിനെയും പരീക്ഷിച്ച മാനേജ്‌മെന്റ് തീരുമാനത്തെ യുവരാജ് വിമര്‍ശിച്ചു. സുപ്രധാനമായ സ്ഥാനത്ത് ഇവരെ പരീക്ഷിച്ചു. പരിചയസമ്പന്നനായ ദിനേശ് കാര്‍ത്തിക്കിനെ പുറത്തിരുത്തി. സെമിയില്‍ പൊടുന്നനെ അദ്ദേഹത്തിന് അവസരം നല്‍കി. സുരക്ഷിതമായ സ്ഥാനം നല്‍കാതെ എങ്ങിനെ കളിക്കാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.