CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 15 Seconds Ago
Breaking Now

ഏകദിന റാങ്കിങ്ങ് ; സ്ഥാനം നിലനിര്‍ത്തി കോലിയും ബുംറയും

ഏകദിന റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടിലും ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തുമാണ് .

ഏക ദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ സ്ഥാനം നിലനിര്‍ത്തി വിരാട് കോലിയും ബുംറയും. ബാറ്റിങ് റാങ്കിങ്ങില്‍ കോലി ഒന്നാം സ്ഥാനം തുടരുമ്പോള്‍ രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനത്തുണ്ട്. ബോളിങ്ങില്‍ ബുംറയ്ക്കും ഒന്നാം സ്ഥാനം തന്നെ.

പാകിസ്താന്റെ മുഹമ്മദ് അമീര്‍ ആറു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കില്‍ വന്നു. അമീറിന്റെ കരിയറിലെ തന്നെ മികച്ച റാങ്കാണ് ഇത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നാലു വിക്കറ്റെടുത്തതോടെയാണ് ആമിര്‍ റാങ്കിങ്ങ് മെച്ചപ്പെടുത്തിയത്. ഇതിന് മുമ്പ് പത്താം റാങ്കിലെത്തിയതാണ് മികച്ച നേട്ടം. പാക് താരം ഉസ്മാന്‍ ഷിന്‍വാരി 43ാം റിങ്കിലെത്തി. ശ്രീലങ്കയ്‌ക്കെതിരായ നേട്ടമാണ് ഷിന്‍വാരിയ്ക്ക് ഗുണം ചെയ്തത്. ഏകദിന റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടിലും ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തുമാണ് .




കൂടുതല്‍വാര്‍ത്തകള്‍.