CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 37 Seconds Ago
Breaking Now

ലണ്ടനില്‍ 116-ാം കൊലപാതകം; കത്തിക്കുത്തില്‍ ജീവന്‍ പോയത് 15-കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക്; ഈസ്റ്റ് ലണ്ടന്‍ മക്‌ഡൊണാള്‍ഡിന് മുന്നില്‍ ഷോപ്പിംഗിന് എത്തിയ ആളുകളെ ഞെട്ടിച്ച് കുത്തേറ്റത് രണ്ട് കൗമാരക്കാര്‍ക്ക്

വലിയൊരു ജീവിതം ബാക്കി നില്‍ക്കുമ്പോഴാണ് കത്തി അക്രമണം ഈ ആണ്‍കുട്ടിയുടെ ജീവിതം അവസാനിപ്പിച്ചതെന്ന് പോലീസ്

തലസ്ഥാന നഗരത്തില്‍ ഈ വര്‍ഷത്തെ 116-ാമത് കൊലപാത കേസ് അന്വേഷണത്തിന് തുടക്കമിട്ട് കൊണ്ട് 15-കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഈസ്റ്റ് ലണ്ടന്‍ മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റൊറന്റിന് മുന്നില്‍ വെച്ച് കുത്തേറ്റ് മരിച്ചു. സ്ട്രാറ്റ്‌ഫോര്‍ഡില്‍ ഷോപ്പിംഗിന് എത്തിയ ആളുകളെ ഞെട്ടിച്ച് കൊണ്ടാണ് രണ്ട് കൗമാരക്കാര്‍ക്ക് ക്രൂരമായി കുത്തേറ്റത്. ഇരുവര്‍ക്കും ഗുരുതരമായ പരുക്കാണ് ഏറ്റത്. 

സ്ട്രാറ്റ്‌ഫോര്‍ഡ് ഷോപ്പിംഗ് സെന്ററിന് സമീപം നിര്‍ത്തിയ ബസിലും, അവിടെ ഇറങ്ങിയപ്പോഴും കൗമാരക്കാര്‍ക്ക് നേരെ അതിക്രമം തുടര്‍ന്നതായി പോലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ സഹായിക്കാനായി ഓടിയെത്തുകയും, പൊതുജനങ്ങള്‍ പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. പോലീസും, പാരാമെഡിക്കുകളും സ്ഥലത്തെത്തുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കാണ് ഏറ്റതെന്ന് സ്ഥിരീകരിച്ചു. ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

വൈകുന്നേരം 3.49-ഓടെ ഷോപ്പിംഗ് സെന്ററിന് സമീപം കുട്ടി മരിച്ചു. അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി പോലീസ് വ്യക്തമാക്കി. കുത്തേറ്റ മറ്റൊരു 15-കാരനെ ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ എത്തിച്ചു. പരുക്കുകള്‍ ജീവന്‍ കവരുന്നതല്ലെന്നാണ് വിവരം. മനസാക്ഷിയില്ലാത്ത അതിക്രമമാണ് അരങ്ങേറിയതെന്ന് അന്വേഷണം നയിക്കുന്ന ഡിസിഐ ക്രിസ് സൂള്‍ പറഞ്ഞു. 

വലിയൊരു ജീവിതം ബാക്കി നില്‍ക്കുമ്പോഴാണ് കത്തി അക്രമണം ഈ ആണ്‍കുട്ടിയുടെ ജീവിതം അവസാനിപ്പിച്ചതെന്ന് പോലീസ് ചൂണ്ടിക്കാണിച്ചു. ഇത് ചെയ്തവരെ നീതിക്ക് മുന്നിലെത്തിക്കാന്‍ എല്ലാം ചെയ്യുമെന്നും സൂള്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.