CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 1 Minutes 9 Seconds Ago
Breaking Now

ഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; നിലപാട് തിരുത്തി ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍; കശ്മീര്‍ പ്രമേയത്തില്‍ ഇന്ത്യാവിരുദ്ധത കടന്നുകൂടി

1.5 മില്ല്യണ്‍ വരുന്ന ശക്തമായ യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്കകള്‍ മനസ്സിലാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാവിരുദ്ധ നിലപാട് ഔദ്യോഗിക പ്രമേയമായി പാസാക്കിയ യുകെയിലെ ലേബര്‍ പാര്‍ട്ടി നിലപാട് വിഴുങ്ങുന്നു. ഇന്ത്യയുടെ ശക്തമായ വാക്കുകള്‍ക്ക് പുറമെ യുകെയിലെ ഇന്ത്യന്‍ സമൂഹവും രോഷം പ്രകടിപ്പിച്ചതോടെയാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ നിലപാട് തിരുത്തുമെന്ന് സൂചന നല്‍കിയത്. 

ഇന്ത്യയിലെ ലേബര്‍ പാര്‍ട്ടിയുടെ ലോബി ഗ്രൂപ്പിന് അയച്ച കത്തിലാണ് പ്രമേയത്തിലെ ചില ഭാഗങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയുണ്ടെന്ന് കോര്‍ബിന്‍ സമ്മതിച്ചത്. 1.5 മില്ല്യണ്‍ വരുന്ന ശക്തമായ യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്കകള്‍ മനസ്സിലാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോബി ഗ്രൂപ്പിന് പുറമെ ഇന്ത്യന്‍ വംശജരായ ലേബര്‍ എംപിമാരും ജെറമി കോര്‍ബിനെ പാര്‍ട്ടി നിലപാടിലുള്ള രോഷം അറിയിച്ചിരുന്നു. 'ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ജനാധിപത്യ നടപടിക്രമങ്ങളുടെ ഭാഗമായാണ് അടിയന്തര പ്രമേയം പാസാക്കിയത്. എന്നാല്‍ ഇതിലെ ചില ഭാഷകള്‍ ഇന്ത്യാവിരുദ്ധവും, ഇന്ത്യന്‍ സമൂഹത്തിന് എതിരാണെന്നും മനസ്സിലാക്കുന്നു. കശ്മീര്‍ അവസ്ഥ സംബന്ധിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നിലപാട് ലേബര്‍ മനസ്സിലാക്കുന്നുണ്ട്', കോര്‍ബിന്‍ വ്യക്തമാക്കി. 

ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയത്തിന്റെ പേരില്‍ ബ്രിട്ടനിലെ സമൂഹങ്ങളെ ഭിന്നിപ്പിക്കുന്ന അവസ്ഥ അനുവദിക്കരുതെന്നാണ് പ്രധാന കാര്യം. വിഷയത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ നിലപാട് ആരായുമെന്നും കോര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.