CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 3 Seconds Ago
Breaking Now

ശ്രീ മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥി. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളക്ക് നാളെ ബോള്‍ട്ടനില്‍ അരങ്ങുണരും..... ചിത്രരചനാ മത്സരം രാവിലെ 9ന് ആരംഭിക്കും......

യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ഒക്ടോബര്‍ 12 ശനിയാഴ്ച ബോള്‍ട്ടനിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പാരീഷ് ഹാളില്‍ രാവിലെ 10 മണിക്ക് യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റും സ്ഥാപക കമ്മിറ്റിയിലെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന ശ്രീ മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥി ആയി ഭദ്രദീപം തെളിയിച്ച് ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന മല്‍സരങ്ങള്‍ വൈകിട്ട് 7 മണിക്ക് സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിലാണ്  ക്രമീകരിച്ചിരിക്കുന്നത്.

 

ദശാബ്ദിയുടെ നിറവില്‍ നടക്കുന്ന 

കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്   രക്ഷാധികാരിയും റീജിയണല്‍ പ്രസിഡന്റ്  അഡ്വ. ജാക്‌സണ്‍ തോമസ് ചെയര്‍മാനും റീജിയണില്‍ നിന്നുള്ള നാഷണല്‍ എക്‌സിക്യൂട്ടീവും ഹോസ്റ്റിങ് അസ്സോസിയേഷന്‍ ആയ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രതിനിധിയുമായ ശ്രീ കുരൃന്‍ ജോര്‍ജ്ജ് വൈസ് ചെയര്‍മാനും ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ രാജീവ് കണ്‍വീനറും ആയ കമ്മിറ്റിയില്‍ ഓഫീസ് കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ബിജു പീറ്റര്‍,  ഷാരോണ്‍ ജോസഫ്, സിന്ധു ഉണ്ണി എന്നിവരും സ്റ്റേജ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് റീജിയണല്‍ സെക്രട്ടറി സുരേഷ് നായരും ജോയിന്റ് ട്രഷറര്‍ ജോബി സൈമണും ആയിരിക്കും. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി വൈസ് പ്രസിഡന്റ് കെ ഡി ഷാജി മോനും മുന്‍ പ്രസിഡന്റ് ഷിജോ വര്‍ഗ്ഗീസും അവാര്‍ഡ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് സുരേഷ് നായരും ബിജു പീറ്ററും ബിനു വര്‍ക്കിയും ആയിരിക്കും. സ്വാഗതസംഘം ചുമതല വഹിക്കുന്നത് റീജിയണല്‍ ജോയിന്റ് സെക്രട്ടറി പുഷ്പരാജും മുന്‍ റീജിയണല്‍ സെക്രട്ടറി തങ്കച്ചന്‍ ഏബ്രഹാമും ചേര്‍ന്ന് ആയിരിക്കും.

 

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സംപൂര്‍ണ്ണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുതല്‍ പരാതികള്‍ക്ക് ഇടയില്ലാത്ത വിധം നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ആണ് റീജിയണല്‍ കലാമേളക്ക് തയ്യാറെടുത്തിരിക്കുന്നത്. 

 

13 അംഗ സംഘടനകളും തങ്ങളുടെ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് കടുത്ത മല്‍സരങ്ങള്‍ കാഴ്ച വയ്ക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പിലാണ്. കേരളത്തിലെ കലാമേളകളുടെ അതേ വേഗവും താളവും ഈണവും വരികളും സംഗീതവും എല്ലാം സംയോജിക്കുന്നത് ബോള്‍ട്ടനിലെ നാല് വേദികളിലായിട്ടായിരിക്കും.

 

രാവിലെ 9 മണിമുതല്‍ മല്‍സരാര്‍തഥികള്‍ക്ക് തങ്ങളുടെ അസ്സോസിയേഷന്‍ പ്രതിനിധികളുമായി വന്ന് ചെസ്റ്റ് നംബര്‍ വാങ്ങാവുന്നതാണ്. ആവശ്യപ്പെട്ടാല്‍ ബോദ്ധ്യപ്പെടുത്താന്‍ മല്‍സരാര്‍ത്ഥികള്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ 

കരുതണമെന്നും സംഘാടകര്‍  പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

 

മല്‍സരാര്‍തഥികളുടെയും കാണികളുടെയും സൗകര്യാര്‍ത്ഥം മിതമായ നിരക്കില്‍ ലഭിക്കുന്ന ഭക്ഷണശാല ഉണ്ടായിരിക്കുന്നതാണ്.

 

 യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം രാവിലെ 9 മുല്‍ 10 വരെ നടക്കും. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ യുക്മയില്‍ അംഗത്വമില്ലാത്ത ആളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിത്രരചനാ മത്സരത്തിന്റെ ചുമതല വഹിക്കുന്ന മുന്‍ സെക്രട്ടറി തങ്കച്ചന്‍ എബ്രഹാമിനെ ( 07883022378) ബന്ധപ്പെടേണ്ടതാണ്.

 

 

വേദിയുടെ വിലാസം:

ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പാരീഷ് ഹാള്‍, 

275 പ്‌ളോഡര്‍ ലെയിന്‍, ബോള്‍ട്ടന്‍, BL4 0BR

 

വാര്‍ത്ത അയക്കുന്നത്

പി ആര്‍ ഓ

യുക്മ

നോര്‍ത്ത് വെസ്റ്റ് റീജിയന്‍




കൂടുതല്‍വാര്‍ത്തകള്‍.