CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 49 Seconds Ago
Breaking Now

വലിയ നടന്മാരെയൊന്നും കിട്ടാത്തത് കൊണ്ടാകും എന്നെ വിളിച്ചത് ; സലിം കുമാറിനെ ട്രോളി മമ്മൂട്ടി

നടന്‍ സലിം കുമാറിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, കാവ്യാ മാധവന്‍, ലാല്‍ ജോസ്, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങല്‍ പങ്കെടുത്തിരുന്നു. ആഘോഷ വേളയില്‍ സലിം കുമാറിനെ ട്രോളിയാണ് മമ്മൂട്ടി പറഞ്ഞു തുടങ്ങിയത്. മമ്മൂട്ടിയുടെ സരസമായ പ്രസംഗം സദസില്‍ ചിരിപടര്‍ത്തി.

'വലിയ നടന്മാരെയൊന്നും കിട്ടാത്തതുകൊണ്ടായിരിക്കും എന്നെ വിളിച്ചത്. സലിം എനിക്കു കുറച്ച് പൈസ തന്നതുകൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്. അദ്ദേഹത്തെപ്പറ്റി നല്ലകാര്യങ്ങള്‍ പറയണം. കുറേ പൊക്കിയടിക്കണം എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. വളരെ നല്ല സുമുഖനും സുന്ദരനുമാണ് സലിം കുമാര്‍. പുക വലിക്കില്ല, മദ്യപിക്കില്ല, സിനിമ കാണില്ല അങ്ങനെ ഒരു ചീത്ത സ്വഭാവവും ഇല്ല. നാട്ടുകാര്‍ക്ക് ഒരുപാട് ഗുണംചെയ്യും. കിട്ടുന്ന കാശ് മുഴുവന്‍ നാട്ടുകാര്‍ക്ക് കൊടുക്കും. ഇങ്ങനെയുള്ള ആളാണ് സലിംകുമാര്‍.' തമാശയോടെ മമ്മൂട്ടി പറഞ്ഞു.

ഹാസ്യ അഭിനയത്തില്‍ പുതിയ അധ്യായം തുറന്ന നടനാണ് സലിം കുമാറെന്ന മമ്മൂട്ടി പറഞ്ഞു. 'ജീവിതത്തിലായാലും സിനിമയിലായാലും നിലപാടുള്ള വ്യക്തിത്വമാണ് സലിമിന്റേത്. ഒരുപാട് അടുപ്പമുണ്ട് സലിമുമായി. ഈ പരിപാടിയില്‍ എന്നെ വിളിക്കാന്‍ തോന്നിയതും ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.' ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.