CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 34 Seconds Ago
Breaking Now

മാതാപിതാക്കള്‍ക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉണ്ടായിട്ടും 2 വയസ്സുള്ള മകളെ നാടുകടത്തുമെന്ന് ഹോം ഓഫീസ്; യുകെയില്‍ ഏഴ് വര്‍ഷം ജീവിച്ചില്ലെന്ന് കാരണം; മകള്‍ക്കായി അമ്മ നിയമപോരാട്ടത്തില്‍; 14 ദിവസം മാത്രം സമയം!

അപേക്ഷകളുടെ ചെലവ് വഹിക്കാനായി 3052 പൗണ്ട് ഹൈ സ്ട്രീറ്റ് ലോണെടുത്തിരിക്കുകയാണ് കുടുംബം

ഏഴ് വര്‍ഷക്കാലം ബ്രിട്ടനില്‍ താമസിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് രണ്ട് വയസ്സുകാരിയെ യുകെയില്‍ നിന്നും നാടുകടത്താന്‍ ഒരുങ്ങി ഹോം ഓഫീസ്. തന്റെ രണ്ട് രക്ഷിതാക്കള്‍ക്കും ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉണ്ടായിട്ടാണ് ഇൗ ഭീഷണി. സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തി ഇപ്പോള്‍ സൗത്ത് വെയില്‍സ് സ്വാന്‍സിയിലെ ക്ലൈഡാക്കില്‍ താമസിക്കുന്ന 30-കാരിയായ അമ്മ ലിന്‍ഡ്‌സെ ഡട്ടണ്‍ മകള്‍ ലൂസിയെ യുകെയില്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. 

അപ്പീല്‍ നല്‍കിയില്ലെങ്കില്‍ 14 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടുപോകാനാണ് ഹോം ഓഫീസ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ലൂസിയുടെ ചൈല്‍ഡ് വിസിറ്റര്‍ വിസ കാലാവധി പൂര്‍ത്തിയായതോടെയാണ് യുകെയില്‍ തുടരാനുള്ള അവകാശം വിനിയോഗിക്കാനായി അപേക്ഷിക്കാന്‍ ഡട്ടണോട് ആവശ്യപ്പെട്ടത്. രക്ഷിതാക്കളുടെ ബ്രിട്ടീഷ് പൗരത്വത്തിന്റെ ആനുകൂല്യത്തില്‍ ഇരുമാതാപിതാക്കള്‍ക്കും യുകെയില്‍ താമസിക്കാന്‍ അവകാശം ലഭിച്ചു. എന്നാല്‍ ഇത് ഒരു തലമുറ മാത്രം കൈമാറിയപ്പോള്‍ ജോഹന്നാസ്ബര്‍ഗില്‍ ജനിച്ച ലൂസിയ്ക്ക് യുകെയില്‍ തുടരാന്‍ അവകാശം നല്‍കിയില്ല. 

ഇതിന് പുറമെയാണ് രണ്ട് വയസ്സുള്ള കുട്ടി ഏഴ് വര്‍ഷം തുടര്‍ച്ചയായി ബ്രിട്ടനില്‍ താമസിച്ചില്ലെന്ന് പറഞ്ഞ് ഹോം ഓഫീസ് അപേക്ഷ തള്ളിയത്. ക്രൂരമായ, ഹൃദയം തകര്‍ക്കുന്ന തീരുമാനമാണ് ബോം ഓഫീസ് കൈക്കൊണ്ടതെന്ന് ടെനന്റ് ലെയ്‌സണ്‍ ഓഫീസറായ ഡട്ടണ്‍ പറഞ്ഞു. അപേക്ഷകളുടെ ചെലവ് വഹിക്കാനായി 3052 പൗണ്ട് ഹൈ സ്ട്രീറ്റ് ലോണെടുത്തിരിക്കുകയാണ് കുടുംബം. 

മനുഷ്യാവകാശങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ നടപടികള്‍ അവര്‍ ചെയ്യുന്നത്. ഒരു രക്ഷിതാവിനോട് ഇങ്ങനെ ചെയ്യുന്നത് ഹൃദയം തകര്‍ക്കും. ഒരാഴ്ചയായി കരച്ചിലിലാണ്, അമ്മ പറഞ്ഞു. ലൂസിയുടെ പിതാവ് 34-കാരന്‍ ഗാവിന്‍ ബേള്‍സില്‍ നിന്നും വേര്‍പിരിഞ്ഞാണ് ഡട്ടണ്‍ ജീവിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.