CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 39 Seconds Ago
Breaking Now

വീട്ടില്‍ സയനൈഡ് കണ്ടെത്തി ; പിടിക്കപ്പെട്ടാല്‍ സ്വയം ജീവനൊടുക്കാനെന്ന് ജോളി

അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുപ്പി.

കൂടത്തായി കൊലപാതക പരമ്പരയില്‍ വഴിത്തിരിവായി നിര്‍ണായക തെളിവ് പോലീസ് കണ്ടെത്തി. സയനൈഡ് ആണെന്ന് സംശയിക്കുന്ന പൊടി അടങ്ങിയ കുപ്പിയാണ് ഇന്നലെ രാത്രി പൊന്നാമറ്റത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ ജോളി തന്നെയാണ് കുപ്പിയെടുത്ത് നല്‍കിയത്. പിടിക്കപ്പെട്ടാല്‍ കഴിക്കാനാണ് സയനൈഡ് കരുതിയതെന്നും ജോളി പറഞ്ഞു. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുപ്പി.

പകല്‍ മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വീട്ടില്‍ സയനൈഡുള്ള കുപ്പി ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി വെളിപ്പെടുത്തിയത്. പൊന്നാമറ്റം വീട്ടില്‍ രാത്രി ഒമ്പതരയ്ക്ക് തുടങ്ങിയ പരിശോധന അര്‍ധരാത്രി വരെ നീണ്ടു. കൂടുതല്‍ പരിശോധനയ്ക്കായി കുപ്പിയും അതിനുള്ളിലെ പൊടിയും വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. പരാതിക്കാരനായ കൊല്ലപ്പെട്ട റോയ് മാത്യുവിന്റെ സഹോദരന്‍ റോജോയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.




കൂടുതല്‍വാര്‍ത്തകള്‍.