CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 35 Seconds Ago
Breaking Now

ആക്ഷന്‍ താരമായി ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ സിനിമയിലേക്ക് ; അതും വിക്രമിനൊപ്പം

അജയ് ജ്ഞാനമുത്തുവും വിക്രമും ഒന്നിക്കുന്ന പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിക്രമിന്റെ കരിയറിലെ 58ാമത്തെ ഈ ചിത്രം വളരെ നാളുകള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചതാണ്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബറ് 4ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരവും കേന്ദ്രകഥാപാത്രമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താനാണ് ചിത്രത്തില്‍ വിക്രമിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. ഇര്‍ഫാനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സംവിധായകന്‍ ജ്ഞാനമുത്തുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

താരത്തിന്റെ ആക്ഷന്‍ അവതാരത്തിനായി കാത്തിരിക്കുന്നു എന്ന ക്യാപ്ഷനോടെ ഇര്‍ഫാനൊപ്പമുള്ള ചിത്രവും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.

ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പില്‍ വിക്രം എത്തുമെന്നാണ് സൂചന. പ്രിയ ഭവാനി ശങ്കറായിരിക്കും ചിത്രത്തില്‍ വിക്രമിന്റെ നായികയായെത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.