CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 3 Seconds Ago
Breaking Now

കോണ്‍ഗ്രസിന്റെ ആര്‍ട്ടിക്കിള്‍ 370നോടുള്ള പ്രേമം മൂലം കശ്മീരില്‍ സൈനീകര്‍ മരിച്ചു വീണു ; പ്രധാനമന്ത്രി നരേന്ദ്രമോദി

ആര്‍ട്ടിക്കിള്‍ 370 നോടുള്ള പ്രേമം മൂലമാണ് ജമ്മു കശ്മീരില്‍ നിരവധി ഇന്ത്യന്‍ സൈനീകര്‍ വീരമത്യു മരിച്ചതെന്ന് മോദി ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370 ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ ആര്‍ട്ടിക്കിള്‍ 370നോടുള്ള പ്രേമം മൂലമാണ് ജമ്മുകശ്മീരില്‍ നിരവധി ഇന്ത്യന്‍ സൈനീകര്‍ വീരമൃത്യു വരിച്ചതെന്ന് മോദി ഹരിയാനയില്‍ തിരഞ്ഞെടുപ്പ് യോഗത്തിനിടെ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 നോടുള്ള പ്രേമം മൂലമാണ് ജമ്മു കശ്മീരില്‍ നിരവധി ഇന്ത്യന്‍ സൈനീകര്‍ വീരമത്യു മരിച്ചതെന്ന് മോദി ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 നോടുള്ള നിങ്ങളുടെ പ്രണയം ദേശീയ പതാകയില്‍ പൊതിഞ്ഞ പ്രിയ പുത്രന്മാരുടെ മൃതദേഹം ഏറ്റുവാങ്ങിയ ഹരിയാനയിലെ സൈനീകരുടെ അമ്മമാരോടാണ് വിശദീകരിക്കേണ്ടത്. കശ്മീരിനെ രക്തച്ചൊരിച്ചിലില്‍ നിന്നു വികസന മുരടിപ്പില്‍ നിന്നും മോചിപ്പിക്കുകയെന്നത് എല്ലാ ഇന്ത്യക്കാരുടേയും ആഗ്രഹമായിരുന്നു, സര്‍ക്കാര്‍ അതു ചെയ്തു, മോദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370നോടുള്ള പ്രണയം കൊണ്ട് കശ്മീരില്‍ നിരവധി ജീവനുകള്‍ നഷ്ടമായി. ധീരന്മാരായ സൈനീകരെ രാജ്യത്തിന് നഷ്ടമായി. എത്ര സ്ത്രീകളാണ് വിധവകള്‍ ആയത്. കുട്ടികള്‍ അനാഥരായി. ജമ്മുകശ്മീരും ലഡാക്കും വികസനത്തിന്റെ പാതയിലാണെന്നും മോദി പറഞ്ഞു. പ്രതിപക്ഷം വലിയ ആഘാതത്തിലാണെന്നും അവരിപ്പോള്‍ പുറത്തുനിന്നുള്ള സഹായം തേടുന്ന തിരക്കിലാണെന്നും മോദി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.