രാജസ്ഥാനിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള വയോധികയ്ക്ക് 75ാം വയസ്സില്‍ പെണ്‍കുഞ്ഞ്. പ്രസവിക്കണമെന്നും സ്വന്തമായി ഒരു കുട്ടി വേണമെന്നുള്ള സ്ത്രീയുടെ തീവ്രമായ ആഗ്രഹമാണ് കോട്ട എന്ന സ്ഥലത്തെ കിങ്കര്‍ ആശുപത്രിയിലെ അധികൃതര്‍ സഫലമാക്കിയത്.
വാര്‍ധക്യത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമേ ഇവര്‍ക്ക് ഒരു ശ്വാസകോശം മാത്രമേ ഉള്ളൂ എന്നതും ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായിരുന്നു. ശാരീരിക അസ്ഥസ്ഥതയുമുണ്ടായിരുന്നു. നേരത്തെ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നെങ്കിലും തനിക്ക് സ്വന്തമായി ഒരു കുട്ടി വേണമെന്ന ആഗ്രഹത്തില്‍ സ്ത്രീ ഉറച്ചു നിന്നതോടെ ഡോക്ടര്‍മാര്‍ കീഴടങ്ങുകയായിരുന്നു. ഗര്‍ഭത്തിന്റെ ആറാം മാസത്തില്‍ തന്നെ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കേണ്ടിവന്നു. 600 ഗ്രാം മാത്രം തൂക്കമുള്ള കുട്ടിയെ മറ്റൊരു ആശുപത്രിയിലെ നവജാത ശിശുപരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തൂക്കകുറവുണ്ടെങ്കിലും കുട്ടിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കുട്ടി വേഗം സുഖം പ്രാപിക്കുന്നതായും അമ്മ സന്തോഷവതിയാണെന്നും അവര്‍ അറിയിച്ചു. അവരുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ ഒടുവില്‍ ഡോക്ടര്‍മാര്‍ വഴങ്ങുകയായിരുന്നു.