CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 27 Seconds Ago
Breaking Now

ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിലെ ലൈംഗിക പീഡനത്തില്‍ നിന്നും 300 പുരുഷന്‍മാരെ രക്ഷിച്ചു ; ലോകത്തെ ഞെട്ടിച്ച് വീണ്ടും റെയ്ഡ്

ഞായറാഴ്ച ഇവരില്‍ ഏതാനും പുരുഷന്‍മാര്‍ രക്ഷപ്പെട്ട് പുറത്തുവന്നതോടെയാണ് പോലീസ് റെയ്ഡ് നടത്തിയത്.

നൈജീരിയയിലെ ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളില്‍ ചങ്ങലക്കിട്ട് ലൈംഗിക പീഡനത്തിന് ഇരയാക്കിയ 300ഓളം വരുന്ന യുവാക്കളെ റെയ്ഡില്‍ രക്ഷിച്ചു. ഒരാഴ്ച മുന്‍പ് സമാനമായ റെയ്ഡ് നടത്തിയ ശേഷമാണ് ലോകത്തെ ഞെട്ടിച്ച് വീണ്ടും മതപഠന കേന്ദ്രത്തില്‍ ഇത്തരം റെയ്ഡ് നടന്നത്. 

മയക്കുമരുന്ന് അടിമത്തം, മറ്റ് ശാരീക പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും മോചിതരായവരെയാണ് ഖുറാന്‍ പഠിക്കാനായി ദൗറ പട്ടണത്തിലെ സ്‌കൂളിലേക്ക് അയച്ചിരുന്നത്. ഞായറാഴ്ച ഇവരില്‍ ഏതാനും പുരുഷന്‍മാര്‍ രക്ഷപ്പെട്ട് പുറത്തുവന്നതോടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. 

സ്‌കൂളിലെ മനുഷ്യത്വ രഹിതമായ പരിചരണത്തില്‍ ചിലര്‍ പ്രതിഷേധിക്കുകയും ഇതിനിടെ ചിലര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു. പോലീസ് എത്തുമ്പോള്‍ പലരെയും ചങ്ങലയില്‍ കെട്ടിയിട്ട നിലയിലായിരുന്നു. വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്ന അധ്യാപകര്‍ ഇവരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പോലീസ് പറയുന്നു. 

മയക്കുമരുന്ന് ഉപയോഗത്തില്‍ കുടുങ്ങുന്ന മക്കളെ പാര്‍പ്പിക്കാന്‍ പര്യാപ്തമായ റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ ഇല്ലാതെ വരുന്നതോടെയാണ് മാതാപിതാക്കള്‍ അനൗദ്യോഗിക ഇസ്ലാമിക സ്‌കൂളുകളുടെ സഹായം തേടുന്നത്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ പീഡനങ്ങള്‍ക്കും, ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയരാകേണ്ടി വരികയാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.